തിരുവന്തപുരം: ഷുഹൈബ് വധക്കേസ് സി.ബി.ഐ അന്വേഷിച്ചാല്‍ പാര്‍ട്ടിയിലെ ഉന്നതര്‍ കുടുങ്ങുമെന്ന ഭയം കാരണമാണ് ഹൈക്കോടതി വധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഏത് തരത്തിലുള്ള അന്വേഷണത്തിനും തയ്യാറാണെന്ന് ആദ്യം പ്രഖ്യാപിച്ച സര്‍ക്കാര്‍ ഇപ്പോള്‍ പിന്നാക്കം പോകുന്നത് പലതും മറച്ചു വയ്ക്കാനുള്ളതു കൊണ്ടാണ്. ഇപ്പോള്‍ സംസ്ഥാന പൊലീസ് നടത്തുന്ന കേസന്വേഷണം ഫലപ്രദമല്ലെന്ന് വസ്തുതകള്‍ പരിശോധിച്ചാണ് ഹൈകോടതി കണ്ടെത്തിയത്.
കേസിന്റെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാതിരുന്നതിനെ നിശിതമായി വിമര്‍ശിച്ചു കൊണ്ടാണ് ഹൈക്കോടതി കേസന്വേഷണം സി.ബി.ഐയ്ക്ക് വിട്ടത്. ഈ കേസിലെ ഗൂഢാലോചന അന്വേഷിക്കാന്‍ സര്‍ക്കാരിന് താത്പര്യമില്ല. സംസ്ഥാന സര്‍ക്കാരിനും സി.പി.എമ്മിനും ഒന്നും മറച്ചു വെക്കാനില്ലെങ്കിൽ സി.ബി.ഐ അന്വേഷണത്തെ അവര്‍ ഭയപ്പെടുന്നതെന്തിനെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.