കൊല്ലപ്പെട്ട ശുഹൈബ്

ശുഹൈബ് വധം: സി.ബി.ഐ അന്വേഷണമില്ല; മാതാപിതാക്കളുടെ ഹരജി സുപ്രീംകോടതി തള്ളി

ന്യൂ​ഡ​ല്‍ഹി: ക​ണ്ണൂ​ര്‍ മ​ട്ട​ന്നൂ​രി​ലെ യൂ​ത്ത് കോ​ണ്‍ഗ്ര​സ് നേ​താ​വ് ശു​ഹൈ​ബ് വ​ധ​ക്കേ​സി​ല്‍ സി.​ബി.​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന മാ​താ​പി​താ​ക്ക​ളു​ടെ ആ​വ​ശ്യം സു​പ്രീം​കോ​ട​തി ത​ള്ളി. പ്ര​തി​ക​ള്‍ക്ക് സി.​പി.​എ​മ്മു​മാ​യു​ള്ള അ​ടു​ത്ത​ബ​ന്ധം കേ​ര​ള പൊ​ലീ​സ് അ​ന്വേ​ഷി​ച്ചി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി മാ​താ​പി​താ​ക്ക​ളാ​യ സി.​പി. മു​ഹ​മ്മ​ദ്, എ​സ്.​പി. റ​സി​യ എ​ന്നി​വ​ര്‍ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യാ​ണ് ജ​സ്റ്റി​സു​മാ​രാ​യ ബി.​ആ​ര്‍. ഗ​വാ​യ്, കെ.​വി. വി​ശ്വ​നാ​ഥ​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് ത​ള്ളി​യ​ത്.

അ​ന്തി​മ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടും കു​റ്റ​പ​ത്ര​വും സ​മ​ർ​പ്പി​ച്ച കേ​സി​ൽ സി.​ബി.​ഐ അ​​ന്വേ​ഷ​ണ ആ​വ​ശ്യം അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. ഇ​പ്പോ​ൾ പ്ര​തി​ക​ള​ല്ലാ​ത്ത ആ​ർ​ക്കെ​ങ്കി​ലും കു​റ്റ​കൃ​ത്യ​ത്തി​ൽ പ​ങ്കു​ണ്ടെ​ന്ന് വി​ചാ​ര​ണ​വേ​ള​യി​ൽ തെ​ളി​ഞ്ഞാ​ൽ അ​വ​ർ​ക്കെ​തി​രെ നി​യ​മ​ത്തി​ന്റെ വ​ഴി സ്വീ​ക​രി​ക്കാ​മെ​ന്നും ബെ​ഞ്ച് കു​ട്ടി​ച്ചേ​ർ​ത്തു.

കൊ​ല​പാ​ത​ക​ത്തി​ന് ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​വ​രെ പ്ര​തി​ക​ളാ​ക്കാ​തെ​യാ​ണ് അ​ന്തി​മ അ​​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടും കു​റ്റ​പ​ത്ര​വും സ​മ​ർ​പ്പി​ച്ച​തെ​ന്ന് ശു​ഹൈബി​ന്റെ മാ​താ​പി​താ​ക്ക​ൾ​ക്ക് വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ വി. ​ഗി​രി​യും അ​ഡ്വ. എം.​ആ​ര്‍. ര​മേ​ശ് ബാ​ബു​വും വാ​ദി​ച്ചെ​ങ്കി​ലും സി.​ബി.​ഐ അ​ന്വേ​ഷ​ണ​മി​ല്ലെ​ന്ന നി​ല​പാ​ട് മാ​റ്റാ​ൻ ബെ​ഞ്ച് ത​യാ​റാ​യി​ല്ല.

അ​ന്തി​മ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച കേ​സി​ൽ അ​ത്യ​സാ​ധാ​ര​ണ സാ​ഹ​ച​ര്യ​ങ്ങ​ളു​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ സി.​ബി.​​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ടാ​വൂ​വെ​ന്ന് സു​പ്രീം​കോ​ട​തി വി​ധി ഉ​ദ്ധ​രി​ച്ച് സം​സ്ഥാ​ന സ​ര്‍ക്കാ​റി​ന് വേ​ണ്ടി സീ​നി​യ​ര്‍ അ​ഭി​ഭാ​ഷ​ക​ന്‍ ജ​യ്ദീ​പ് ഗു​പ്ത, സ്റ്റാ​ന്‍ഡി​ങ് കോ​ണ്‍സ​ല്‍ സി.​കെ. ശ​ശി എ​ന്നി​വ​രു​ടെ വാ​ദം ബെ​ഞ്ച് അം​ഗീ​ക​രി​ച്ചു.

ഹൈ​കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് വി​ധി​​ക്കെ​തി​രാ​യ അ​പ്പീ​ൽ സു​പ്രീം​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​യ​തി​നാ​ൽ കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ച്ചി​ട്ടും വി​ചാ​ര​ണ ആ​രം​ഭി​ക്കാ​നാ​യി​ല്ലെ​ന്നും അ​വ​ർ വാ​ദി​ച്ചു.

Tags:    
News Summary - Shuhaib murder: No CBI probe; The Supreme Court rejected the petition of the parents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.