കൊച്ചി: ട്രെയിനിൽ നിന്ന് വീണ് മരിച്ചയാളുടെ പോക്കറ്റടിച്ച എസ്.ഐക്ക് സസ്പെൻഷൻ. എറണാകുളം ആലുവയിലാണ് മൃതദേഹത്തിൽ നിന്ന് പണം മോഷ്ടിച്ച സംഭവം. ട്രെയിനിൽ നിന്ന് വീണ് മരിച്ച ഇതര സംസ്ഥാനക്കാരന്റെ 4000 രൂപ മോഷ്ടിച്ച ആലുവ ഗ്രേഡ് എസ്.ഐ. യു സലീമിനെയാണ് സസ്പെന്റ് ചെയ്തതത്.
സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് എസ്.ഐയാണ് പണം കവർന്നതെന്ന് സ്ഥിരീകരിച്ചത്. ഈ മാസം 19നാണ് അസം സ്വദേശിയാണ് ട്രെയിൽ നിന്ന് വീണ് മരിച്ചത്. ഓടുന്ന ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ബാഗുകളുമായി വീഴുകയായിരുന്നു. മുൻപും അച്ചടക്ക നടപടി നേരിട്ടയാളാണ് സസ്പെന്റ് ചെയ്ത സലീമെന്ന് പറയപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.