തൃശൂർ: ‘...നാടിന് ആവശ്യമുള്ള ആളാണ് നീ. നിനക്ക് പകരം ഞാൻ മരണം ഏറ്റുവാങ്ങാം’- സൈമൺ ബ്രിേട്ടാ ആദ്യമായും അവസാനമ ായും എഴുതിയ നാടകത്തിലെ അവസാന രംഗത്തിലെ സംഭാഷണമാണിത്. നാടകത്തിൽ അവസാന രംഗത്തിൽ കഥാപാത്രമായി വരുന്ന ബ്രിേട്ട ാ തന്നെയാണ് ഇത് മുഖ്യകഥാപാത്രത്തോട് പറയുന്നതും. മരണം പ്രവചിച്ച പോലുള്ള സംഭാഷണം. തൃശൂർ ‘രംഗചേതന’ക്കുവേണ്ടി എഴുതിയ പേരിടാത്ത ആ നാടകം ബാക്കിവെച്ചാണ് ബ്രിേട്ടാ കാലയവനികക്ക് പിന്നിലേക്ക് മറഞ്ഞത്.
ബ്രിേട്ടായുടെ അവസാനത്തെ സർഗാത്മക രചനയും ഇതാണ്. ഡിസംബർ 29, 30 തീയതികളിലായി തൃശൂർ ചെമ്പൂക്കാവിലെ പൊതുമരാമത്ത് റസ്റ്റ് ഹൗസിലിരുന്നായിരുന്നു രചന. രണ്ടു ദിവസം കൊണ്ട് നാടകം പൂർത്തിയായി. തിങ്കാഴ്ച ഉച്ചക്ക് നാടകത്തിെൻറ ആദ്യ വായന സംവിധായകൻ കെ.വി. ഗണേഷുമായി നടത്തി. നാലാം തീയതി വീണ്ടും വായനയും ചർച്ചയും നടത്താമെന്നും നാടകത്തിന് പേരിടാമെന്നുമാണ് ബ്രിേട്ടാ പറഞ്ഞത്-ഗണേഷ് വ്യക്തമാക്കി.
തേൻറതല്ലാത്ത കാരണത്താൽ വധശിക്ഷക്ക് വിധിക്കപ്പെട്ട പീറ്റർ പത്രോസ് എന്ന സാമൂഹിക പ്രവർത്തകെൻറ കഥയാണ് നാടകം പറയുന്നത്.
ജയിൽ മുറിയിൽനിന്നാണ് നാടകം തുടങ്ങുന്നത്; ‘ക്രൂശിക്കപ്പെട്ടവനും ആത്മബലി നടത്തിയവനും ഭൂമിയിലേക്ക് ഒരിക്കലും തിരിച്ചുവരില്ല...’ എന്നു തുടങ്ങുന്ന കമേൻറാടെ. തനിക്കു നേരെയുണ്ടായ രാഷ്ട്രീയ ആക്രമണത്തിനും തുടർന്നുണ്ടായ പ്രശ്നങ്ങൾക്കും ശേഷം താൻ നാടകം കണ്ടിട്ടില്ലെന്ന് ബ്രിേട്ടാ പറഞ്ഞിരുന്നതായി ഗണേഷ് അനുസ്മരിച്ചു. 16 വർഷം മുമ്പ് കണ്ണൂരിൽ തെൻറ നാടകമാണ് പിന്നീട് അേദ്ദഹം കണ്ടതെന്നും ഗണേഷ് പറഞ്ഞു. ശേഷം ‘രംഗചേതന’ നാടകങ്ങൾ അദ്ദേഹം സ്ഥിരമായി കണ്ടു. സംഗീത നാടക അക്കാദമിയിൽ രാജ്യാന്തര നാടകോത്സവത്തിെൻറ സ്ഥിരം പ്രേക്ഷകനായ അദ്ദേഹം ഏറ്റവും ഒടുവിൽ കണ്ടപ്പോഴാണ് ‘രംഗചേതന’ക്ക് നാടകം എഴുതുമെന്ന് പറഞ്ഞത്. പൂർത്തിയാക്കിയ നാടകം ആദ്യ വായനക്ക് ഇരിക്കുേമ്പാൾ തനിക്ക് അൽപം അസ്വസ്ഥത തോന്നുന്നുണ്ടെന്ന് ബ്രിേട്ടാ പറഞ്ഞതായും ഗണേഷ് വെളിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.