വിഷക്കായ കഴിച്ച ആറ് വിദ്യാർഥികൾ ആശുപത്രിയിൽ

ചാ​ല​ക്കു​ടി: മേ​ലൂ​രി​ൽ വി​ഷ​ക്കാ​യ ക​ഴി​ച്ച് അ​വ​ശ​നി​ല​യി​ലാ​യ വി​ദ്യാ​ർ​ഥി​ക​ൾ ആ​ശു​പ​ത്രി​യി​ൽ തു​ട​രു​ന്നു. പൂ​ലാ​നി സ്കൂ​ളി​ലെ ആ​റ് വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് വി​ഷ​ക്കാ​യ ക​ഴി​ച്ച​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം സ്കൂ​ൾ വി​ട്ട് മ​ട​ങ്ങ​വേ വ​ഴി​യോ​ര​ത്തെ ചെ​ടി​യി​ലെ കാ​യ​ക​ൾ പ​റി​ച്ചു​തി​ന്നു​ക​യാ​യി​രു​ന്നു.

വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ഇ​വ​ർ​ക്ക് ഛർ​ദി പി​ടി​പെ​ട്ട് അ​വ​ശ​നി​ല​യി​ലാ​യ​ത്. ഒ​രാ​ൾ ക​റു​കു​റ്റി അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ലും അ​ഞ്ചു​പേ​ർ അ​ങ്ക​മാ​ലി എ​ൽ.​എ​ഫ് ആ​ശു​പ​ത്രി​യി​ലു​മാ​ണ്. എ​ല്ലാ​വ​രും അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തെ​ന്നും നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.

Tags:    
News Summary - Six students are hospitalized after consuming poison fruit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.