കോട്ടയം: പാലാ ഇടപ്പാടിയിൽ ആറു വയസുകാരി കുഴഞ്ഞുവീണ് മരിച്ചു. ഇടപ്പാടി അഞ്ചാനിക്കൽ സോണി ജോസഫിന്‍റെയും മഞ്ജു സോണിയുടെയും മകൾ ജുവാന സോണിയാണ് മരിച്ചത്. ഉദര സംബന്ധമായ ചില അസുഖങ്ങൾക്ക് കുട്ടി മരുന്ന് കഴിക്കുന്നുണ്ടായിരുന്നു. കുഴഞ്ഞുവീണ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം സംസ്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.