കോഴിക്കോട്: മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാമിനെതിരെ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി റഷീദ് ഫൈസി. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ആരാണെന്ന് പോലും ഇപ്പോൾ ആർക്കുമറിയില്ലെന്നായിരുന്നു സലാമിന്റെ പരാമർശം. എസ് കെ എസ് എസ് എഫിന്റെ പ്രസിഡന്റ് ആരാണെന്ന് സലാം സാഹിബിനറിയില്ലെങ്കിൽ അത് അദ്ദേഹത്തിന്റെ മനോനില കൂടിയാണ് വെളിവാക്കുന്നത്. അല്പം കൂടുന്നുണ്ട്. പാകത്തിന് മതി. പാർട്ടി സെക്രട്ടറി ആയാൽ മതി വഹാബി വക്താവാകേണ്ട എന്നും റഷീദ് ഫൈസി ഫേസ്ബുക്കിൽ കുറിച്ചു.
എസ്.കെ.എസ്.എസ്.എഫിന് ആദരണീയരായ സാദിഖലി ശിഹാബ് തങ്ങൾ പതിനാല് വർഷം പ്രസിഡന്റ് സ്ഥാനം വഹിച്ചു. ശേഷം അബ്ബാസലി ശിഹാബ് തങ്ങൾ ഈ പ്രസ്ഥാനത്തെ നയിച്ചു. ഇപ്പോൾ ഹമീദലി ശിഹാബ് തങ്ങൾ നയിക്കുന്നു. മൂന്നു പേരും ഇപ്പോഴും ഞങ്ങൾക്ക് നേതാക്കൾ തന്നെയാണ്.
എസ്.കെ.എസ്.എസ്.എഫിന്റെ പ്രസിഡന്റ് ആരാണെന്ന് സലാം സാഹിബിനറിയില്ലെങ്കിൽ അത് അദ്ദേഹത്തിന്റെ മനോനില കൂടിയാണ് വെളിവാക്കുന്നത്. അല്പം കൂടുന്നുണ്ട്. പാകത്തിന് മതി. പാർട്ടി സെക്രട്ടറി ആയാൽ മതി വഹാബി വക്താവാകേണ്ട.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.