കണ്ണൂർ: ബജറ്റ് അവതരണത്തിൽ തോമസ് ഐസക് നടത്തിയ, കേരളം ഇന്ത്യയിലെ ആദ്യ അറവുമാലിന്യ വിമുക്ത സംസ്ഥാനമാകുമെന്ന പ്രഖ്യാപനത്തിൽ ഏറെ സന്തോഷിക്കുന്നത് കണ്ണൂർ ജില്ലക്കാരനായ ഡോ.പി.വി. മോഹനൻ. മാതൃകയാകാനൊരുങ്ങുന്ന പദ്ധതിയുടെ ആശയം സർക്കാറിന് സമർപ്പിച്ചത് അദ്ദേഹമായിരുന്നു.
സംസ്ഥാനത്തിനും രാജ്യത്തിനും മാതൃകയായ, അറവുമാലിന്യം സംസ്കരിക്കുന്ന റെൻററിങ് പ്ലാൻറ് ഡോ. മോഹനെൻറ നേതൃത്വത്തിൽ ആദ്യം സ്ഥാപിച്ചത് പാപ്പിനിശ്ശേരി പഞ്ചായത്തിലാണ്. അതിെൻറ വിജയവാർത്ത ഇന്ത്യയിലുടനീളം ചർച്ചയായി. ഇതേത്തുടർന്ന് സംസ്ഥാനത്ത് സ്വകാര്യ സംരംഭകരെ ഉപയോഗിച്ച് 16 ലധികം പ്ലാൻറുകൾ കഴിഞ്ഞ ഒരു വർഷക്കാലയളവിൽ ആരംഭിച്ചു. ഹരിത കേരള മിഷൻ ഈ ആശയത്തെ പ്രാവർത്തികമാക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
സംരംഭകരാകാൻ താൽപര്യമുള്ളവരെ പങ്കെടുപ്പിച്ച് ഇൻവസ്റ്റേഴ്സ് മീറ്റ് ഹരിത കേരള മിഷൻ സംഘടിപ്പിച്ചു. ഓരോ ജില്ലയിലെയും അറവുമാലിന്യത്തിെൻറ കണക്കെടുപ്പ്, അത്രയും മാലിന്യം സംസ്കരിക്കുന്നതിന് റെൻററിങ് പ്ലാൻറ് സ്ഥാപിക്കൽ, മലിനീകരണ നിയന്ത്രണ ബോർഡിെൻറ എസ്.ഒ.പി പ്രകാരമുള്ള പ്രവർത്തനം ഉറപ്പാക്കൽ, കോഴിക്കടകളുടെ ലൈസൻസ് നൽകുന്നതിന് മാനദണ്ഡങ്ങൾ നിശ്ചയിക്കൽ, റെൻററിങ് പ്ലാൻറുകൾക്കുതന്നെ
കോഴിമാലിന്യം നൽകുന്നുവെന്ന് ഉറപ്പാക്കൽ, അനധികൃത അറവുമാലിന്യ ശേഖരണം തടയൽ, ഒരു ജില്ലയിലെ മാലിന്യം ആ ജില്ലയിൽ തന്നെ സംസ്കരിക്കൽ, അന്യ സംസ്ഥാനത്തേക്ക് കൊണ്ടുപോകുന്നത് തടയൽ എന്നിവക്കെല്ലാം വ്യക്തമായ കാഴ്ചപ്പാടോടുകൂടിയ പദ്ധതിയാണ് ഡോ.പി.വി. മോഹനൻ സമർപ്പിച്ചത്. തെൻറ ആശയം യാഥാർഥ്യമാകാൻ പോകുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.