ഇരിട്ടി: പൂച്ചയെ വിഴുങ്ങി വീടിെൻറ അടുപ്പിന് തിണ്ണയില്‍ വിശ്രമിച്ച ഉഗ്രവിഷമുള്ള മൂര്‍ഖന്‍ പാമ്പിനെ പിടികൂടി വനത്തിനുള്ളില്‍ വിട്ടു. റിട്ട. ടെലികോം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പെരുമ്പറമ്പ് ജ്യോതിഷ് നിവാസില്‍ കെ. ഗോവിന്ദെൻറ വീട്ടില്‍നിന്നാണ് മൂര്‍ഖനെ പിടികൂടിയത്. വെള്ളിയാഴ്ച രാവിലെ വീട്ടുജോലിക്കെത്തിയ സ്ത്രീയാണ് അടുപ്പിന് തിണ്ണയില്‍ പാമ്പിനെ കണ്ടത്.
വീട്ടില്‍ ഗോവിന്ദനും ഭാര്യയും മാത്രമാണ് താമസം. രാവിലെ ഇവര്‍ എഴുന്നേറ്റപ്പോള്‍, തള്ളപ്പൂച്ചയും മൂന്ന് കുട്ടികളും ഉണ്ടായിരുന്നതില്‍ ഒരു കുട്ടിയെയും തള്ളയെയും മാത്രമേ കാണാന്‍ കഴിഞ്ഞുള്ളു. വീട്ടുജോലിക്കാര്‍ എത്തിയാല്‍ മാത്രമേ അടുക്കള തുറക്കാറുണ്ടായിരുന്നുള്ളൂ. ഇവര്‍ അടുക്കള ഒഴിച്ച് വീടിെൻറ എല്ലാ ഭാഗവും പരിശോധിച്ചെങ്കിലും പൂച്ചക്കുട്ടികളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ജോലിക്കാരിയെത്തി അടുക്കള തുറന്ന് പ്രഭാത ഭക്ഷണത്തിനുള്ള തയാറെടുപ്പ് നടത്തുന്നതിനിടയിലാണ് അടുപ്പിന് തിണ്ണയില്‍ വിശ്രമിക്കുന്ന അതിഥിയെ കണ്ടത്.
പൂച്ചക്കുട്ടിയെ വിഴുങ്ങി കുടല് വീര്‍ത്ത നിലയില്‍ ഇഴയാന്‍ കഴിയാതെ കിടക്കുകയായിരുന്നു. സമീപത്തുതന്നെ മറ്റൊരു പൂച്ചക്കുട്ടിയെ കൊന്ന നിലയിലും കണ്ടെത്തി. സെക്ഷന്‍ ഫോറസ്റ്റര്‍ കെ. ജിജിലിെൻറ നേതൃത്വത്തില്‍ പാമ്പുപിടിത്തക്കാരൻ രഞ്ജിത്ത് നാരായണന്, ഫോറസ്റ്റ് വാച്ചര്‍ സി. ബിജു എന്നിവർ പാമ്പിനെ പിടികൂടി കാട്ടിനുള്ളില്‍ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.