ആലുവ: മജിസ്ട്രേറ്റിെൻറ ചേംബറിൽ കയറിപ്പറ്റിയ പാമ്പുകൾ കോടതി നടപടികൾ തടസ്സപ് പെടുത്തി. ഒരുപാമ്പിനെ കൊന്നെങ്കിലും രക്ഷപ്പെട്ട മറ്റൊന്ന് ഏവരെയും ഭീതിയിലാക്കി. വി ഷമില്ലാത്ത പാമ്പാണെന്ന് പിന്നീട് അറിഞ്ഞതോടെയാണ് ആശ്വാസമായത്.
ആലുവ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രണ്ടിലാണ് പാമ്പുകൾ കയറിക്കൂടിയത്. വെള്ളിവരയന്‍ എന്ന് വിളിക്കുന്ന രണ്ട് പാമ്പുകളാണ് മജിസ്ട്രേറ്റ് എല്‍സ കാതറിന് ജോര്‍ജിെൻറ ചേംബറിൽ കണ്ടത്. രാവിലെ എട്ട് മണിയോടെ കോടതി വൃത്തിയാക്കാനെത്തിയ ജീവനക്കാരി സുജാതയാണ് ആദ്യം പാമ്പിൻകുഞ്ഞിനെ കാണുന്നത്. പിന്നാലെ വലുതിനെയും കണ്ടു. മറ്റൊരു ജീവനക്കാരനെ വിളിച്ചു വരുത്തി ചെറിയ പാമ്പിനെ പിടികൂടി കൊന്ന് കത്തിച്ചു.
തള്ളപ്പാമ്പിനെ കാണാതായതോടെ വനം വകുപ്പിനെ വിവരം അറിയിച്ചു. സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഫോഴ്സ് റേഞ്ച് ഓഫിസര്‍ ജെ.ബി. സാബുവും സംഘവും ഉടനെയെത്തി ഒരു മണിക്കൂറോളം തിരഞ്ഞെങ്കിലും കണ്ടുകിട്ടിയില്ല. കോടതി നടപടികള്‍ തടസ്സപ്പെട്ടതോടെ റിമാൻഡ് കേസുകളും പ്രത്യേക പ്രധാന്യമുള്ള കേസുകളും മാത്രമാണ് തീര്‍പ്പാക്കിയത്. പാമ്പുഭീതി ഒഴിഞ്ഞ് പന്ത്രണ്ടരയോടെയാണ് കോടതി പ്രവര്‍ത്തനം തുടങ്ങാനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.