മട്ടാഞ്ചേരി: അംഗൻവാടിയിൽ കളിപ്പാട്ടങ്ങൾക്കിടയിൽ പാമ്പിനെ കണ്ടെത്തി. കുരുന്നുക ളും ജീവനക്കാരും ഓടിരക്ഷപ്പെട്ടു. കുട്ടികളുടെ നിലവിളികേട്ട് കുതിച്ചെത്തിയ നാട്ടുകാരാണ് പാമ്പിനെ പിടികൂടിയത്.
കൊച്ചി നഗരസഭ നടത്തുന്ന മട്ടാഞ്ചേരി കൂവപ്പാടത്തെ 98ാം നമ്പർ അംഗൻവാടിയിലാണ് ആറടി നീളമുള്ള പാമ്പിനെ കണ്ടത്. രാവിലെ അംഗൻവാടി തുറന്നു അധ്യാപികയും ഹെൽപറും അകത്ത് കയറി പിറകെ കുരുന്നുകളും പ്രവേശിച്ചതോടെയാണ് ഹെൽപർ പാമ്പിനെ കണ്ടത്.
ഹെൽപർക്കുനേരേ പാമ്പ് ചീറ്റിയതോടെ അവരും അധ്യാപികയും ഭയന്ന് നിലവിളിച്ച് കുരുന്നുകളെയുംകൊണ്ട് പുറത്തേക്ക് ഓടുകയായിരുന്നു. ബഹളം കേട്ട് എത്തിയ സമീപവാസികൾ പാമ്പിനെ പിടികൂടുകയായിരുന്നു. ഇതിനു മുമ്പും പല തവണ പാമ്പിനെ അംഗൻവാടി പരിസരത്ത് കണ്ടിരുന്നെങ്കിലും അധികൃതർ ഗൗനിച്ചില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.