കൊട്ടാരക്കര: സമൂഹമാധ്യമം വഴികാട്ടിയായപ്പോൾ വർഷങ്ങൾക്ക് മുമ്പ് കാണാതായ സഹോദരനെ കലയപുരം ആശ്രയ സങ്കേതത്തിൽനിന്ന് കുടുംബാംഗങ്ങൾക്ക് തിരിച്ചുകിട്ടി. പാരിപ്പള്ളി, വേളമാനൂർ സ്വദേശിയായ തുളസീധരക്കുറുപ്പിനെയാണ് വീട്ടുകാർക്ക് തിരികെ കിട്ടിയത്. മൂന്നുവർഷത്തിനുമുമ്പ് പട്ടാഴിയിൽനിന്ന് നാട്ടുകാരാണ് ഇദ്ദേഹത്തെ ആശ്രയ സങ്കേതത്തിലെത്തിച്ചത്. മാനസികാരോഗ്യം നഷ്ടപ്പെട്ട് അൽപ വസ്ത്രധാരിയായി തെരുവിലൂടെ അലഞ്ഞുനടക്കുകയായിരുന്നു.
ആശ്രയ സങ്കേതത്തിലെ മനോരോഗവിദഗ്ദരുടെ ശ്രമഫലമായി മാനസികാരോഗ്യം വീണ്ടെടുത്തു. ചിത്രകാരനായിരുന്നു തുളസീധരക്കുറുപ്പ്. വൻകിട ജ്വല്ലറികളുടെയും വസ്ത്രശാലകളുടെയും കരാറുകൾ ഏറ്റെടുത്ത് ചെയ്തിരുന്നു. മാനസികാരോഗ്യം വീണ്ടെടുത്തോടെ നൽകിയ വിവരം സമൂഹമാധ്യമങ്ങളിൽ നൽകി. ശ്രദ്ധയിൽപെട്ട സഹോദരൻ മുരളീധരക്കുറുപ്പും സുഹൃത്ത് ബാബുവും ചേർന്ന് ആശ്രയയിലെത്തി തുളസീധരക്കുറുപ്പിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.