ബി.എം.ഡബ്‌ള്യൂ കാർ ഉടമകൾ ഉൾപ്പെടെ പെൻഷൻ പട്ടികയിൽ; കോട്ടക്കൽ നഗരസഭയിലെ ക്രമക്കേടിൽ വിജിലൻസ് അന്വേഷണം

കോട്ടക്കൽ: കോട്ടക്കൽ നഗരസഭയിലെ സാമൂഹ്യ സുരക്ഷ പെൻഷൻ ക്രമക്കേടുകളിൽ ധനവകുപ്പ് കടുത്ത നടപടികളിലേക്ക്. തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിർദേശം നൽകി.

വരുമാന സർട്ടിഫിക്കറ്റുകൾ അനുവദിച്ച റവന്യൂ ഉദ്യോഗസ്ഥർ, പെൻഷൻ അനുവദിച്ച ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ നടപടി സ്വീകരിക്കാനാണ് നിർദേശം നൽകിയത്.

കോട്ടക്കൽ നഗരസഭയിലെ ഏഴാം വാർഡിലെ പെൻഷൻ ഗുണഭോക്താക്കളെ സംബന്ധിച്ച മലപ്പുറം ധനകാര്യ പരിശോധന വിഭാഗത്തിന്റെ അന്വേഷണത്തിന്റെ തുടർച്ചയായിരിക്കും വിജിലൻസ് അന്വേഷണം.

ഏഴാം വാർഡിൽ 42 ഗുണഭോക്താക്കളിൽ 38 പേരും അനർഹരമാണ് എന്നാണ് കണ്ടെത്തിയത്. എല്ലാവിധ സുഖസൗകര്യങ്ങളുമുള്ളവരാണ് ക്ഷേമ പെൻഷൻ പട്ടികയിൽ കയറികൂടിയത്. ബി.എം.ഡബ്ല്യൂ കാർ ഉടമകൾ വരെ പെൻഷൻ പട്ടികയിൽ ഉൾപ്പെട്ടുവെന്നാണ് കണ്ടെത്തൽ.  ഒരു വാർഡിൽ  കൂട്ടത്തോടെ അനർഹർ പെൻഷൻ പട്ടികയിൽ ഉൾപ്പെട്ടതിനുപിന്നിൽ അഴിമതിയും ഗുഢാലോചനയും ഉണ്ടായിട്ടുണ്ടാകാമെന്നാണ്‌ ധന വകുപ്പ്‌ പരിശോധനാ വിഭാഗത്തിന്റെ നിഗമനം.

Tags:    
News Summary - Social Security Pension Irregularity; Order for vigilance investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.