തിരുവനന്തപുരം: സോളാർ പീഡനക്കേസില്‍ മുൻ മന്ത്രിയും എം.എൽ.എയുമായ എ.പി. അനിൽ കുമാറിനെതിരായ പരാതി വ്യാജമെന്ന് സി.ബി.ഐ. 2012 ൽ കൊച്ചിയിലെ ഒരു ഹോട്ടലിൽ ട്രാവൽ മാർട്ട് നടക്കുമ്പോൾ ബലാത്സംഗം ചെയ്തെന്ന പരാതിക്കാരിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ. പരാതിക്കാരി ആരോപിക്കുന്ന ഹോട്ടലിൽ അനിൽകുമാർ താമസിച്ചിട്ടില്ലെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍.
ഡൽഹി കേരള ഹൗസിൽ അനിൽകുമാറിന്റെ പ്രൈവറ്റ് സെക്രട്ടറി നസറുല്ല ഏഴ് ലക്ഷം വാങ്ങിയെന്ന ആരോപണവും വ്യാജമാണെന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ. ഇക്കാര്യങ്ങൾ വ്യക്തമാക്കി തിരുവനന്തപുരം കോടതിയിൽ സി.ബി.ഐ റിപ്പോർട്ട് സമർപ്പിച്ചു. ഇതോടെ പരാതിക്കാരി ആരോപണം ഉന്നയിച്ച ഒരു കോൺഗ്രസ് നേതാവിന് കൂടി സി.ബി.ഐ ക്ലീൻചിറ്റ് നൽകിയിരിക്കുകയാണ്. വിവാദമായ സോളാർ ലൈംഗിക പീഡനക്കേസുകളിൽ മൂന്നാമത്തെ കോൺഗ്രസ് നേതാവിന് അനുകൂലമായാണ് സി.ബി.ഐ റിപ്പോർട്ട്.
നേരത്തേ എം.പിമാരായ ഹൈബി ഈഡൻ, അടൂർ പ്രകാശ് എന്നിവർക്കെതിരായ ആരോപണങ്ങള്‍ തള്ളി സി.ബി.ഐ റിപ്പോർട്ട് നൽകിയിരുന്നു. സോളാര്‍ പദ്ധതി നടപ്പാക്കാൻ സഹായം വാഗ്ദാനം ചെയ്ത് എം.എൽ.എ ഹോസ്റ്റലിലേക്ക് വിളിച്ചുവരുത്തി ഹൈബി ഈഡൻ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു സോളാര്‍ കേസ് പ്രതിയുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.