കൽപറ്റ: രാജ്യത്തെ ഏറ്റവും വലിയ മണ്ണണയായ ബാണാസുര സാഗറും പരിസരവും സൗരോര്‍ജ വൈദ്യുതി ഉൽപാദനത്തില് മാതൃകയാകുന്നു. ബാണാസുര സാഗർ ജലാശയത്തിൽ ഒഴുകുന്ന സൗരോര്‍ജ പാടത്തിലൂടെയാണ് വെളിച്ചവിപ്ലവത്തിന് തുടക്കമിട്ടത്.
ഇതിനു പിന്നാലെ അണക്കെട്ടിനു മുകളിലെ ഡാം ടോപ് സൗരോർജ നിലയംകൂടി ഇവിടെ സജ്ജീകരിച്ചു. 500 കിലോവാട്ട്സ് ശേഷിയുള്ള േഫ്ലാട്ടിങ് സൗരോർജ നിലയത്തില്‍നിന്ന് 10,72,768.1 കിലോ വാട്ട്സ് വൈദ്യുതിയാണ് 2020 ഡിസംബര്‍ വരെ ഉൽപാദിപ്പിച്ചത്. 2019 ഫെബ്രുവരിയിലാണ് േഫ്ലാട്ടിങ് സ്റ്റേഷന് കമീഷന് ചെയ്തത്. 400 കിലോവാട്ട്സ് ശേഷിയുള്ള റൂഫ്ടോപ് സോളാര്‍ പ്ലാൻറില്‍നിന്ന് 99,210 കിലോവാട്ട്സ് വൈദ്യുതി ഉൽപാദിപ്പിച്ചു. 2016ലാണ് അണക്കെട്ടിനു മുകളിലെ സൗരോർജ പന്തല്‍ കമീഷന് ചെയ്യുന്നത്. 2017 ഫെബ്രുവരി 17നാണ് ഏറ്റവും കൂടുതല്‍ പ്രതിദിന ഉൽപാദനം ഇവിടെ നടന്നത്. 2493 കിലോവാട്ട്സ്. 19,843 കിലോവാട്ട്സ് വൈദ്യുതിയാണ് കഴിഞ്ഞ മാസം ഉൽപാദിപ്പിച്ചത്.
പാരിസ്ഥിതിക ആഘാതമുണ്ടാക്കാത്ത വൈദ്യുതി ഉൽപാദനമാര്ഗങ്ങളാണ് വരുംകാലത്തിന് വേണ്ടതെന്ന തിരിച്ചറിവില്‍നിന്നാണ് ബാണാസുര സാഗറില്‍ േഫ്ലാട്ടിങ് സോളാര്‍ സ്റ്റേഷന് എന്ന ആശയം രൂപമെടുക്കുന്നത്. വയനാട് സ്വദേശികളും എൻജിനീയറിങ് വിദ്യാർഥികളുമായ അജയ് തോമസും വി.എം. സുധീനുമാണ് ഇതിെൻറ പ്രാരംഭ സാങ്കേതികവിദ്യ കെ.എസ്.ഇ.ബിയില്‍ അവതരിപ്പിച്ചത്. ഇവിടെനിന്നാണ് വെള്ളത്തിനു മുകളില്‍ ചലിക്കുന്ന സൗരോര്‍ജ പാനലുകള്‍ രൂപമെടുക്കുന്നത്.
പദ്ധതി വിപുലപ്പെടുത്താന്‍ വൈദ്യുതി വകുപ്പ് തീരുമാനിച്ചു. 500 കിലോവാട്ട്സ് േഫ്ലാട്ടിങ് സൗരോര്‍ജ നിലയം 2017 ഡിസംബര്‍ നാലിന് വൈദ്യുതിമന്ത്രി എം.എം. മണി നാടിന് സമര്‍പ്പിച്ചു. 260 കിലോവാട്ട്സ് ശേഷിയുള്ള 1938 സൗരോര്‍ജ പാനലുകളാണ് ഇതിനായി ഉപയോഗിച്ചത്. 30 കിലോവാട്ട്സ് ശേഷിയുള്ള 17 ഇന്‍വെര്‍ട്ടറുകള്‍ ഒരുക്കി. ഉൽപാദിപ്പിക്കുന്ന വൈദ്യുതി പടിഞ്ഞാറത്തറ 33 കെ.വി സബ്സ്േറ്റഷനിലേക്കാണ് പ്രവഹിപ്പിക്കുന്നത്.
സംസ്ഥാന സര്‍ക്കാറിെൻറ ഇെന്നാവേഷനൽ ഫണ്ടില്‍നിന്ന് ഏഴു കോടി രൂപയും നബാര്‍ഡ് വായ്പയായി 2.25 കോടി രൂപയും ചേര്‍ത്ത് ആകെ 9. 25 കോടി രൂപയാണ് പദ്ധതി ചെലവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.