കോഴിക്കോട്: ജെ.എന്‍.യു സര്‍വകലാശാലയില്‍നിന്ന് കഴിഞ്ഞ ഒക്ടോബറില്‍ കാണാതായ വിദ്യാര്‍ഥി നജീബ് അഹ്മദിന് ഐക്യദാര്‍ഢ്യവുമായി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ കലാകാരന്മാര്‍ ഒത്തുചേര്‍ന്നു. കലഹിക്കുന്ന കലാലയങ്ങള്‍ എന്ന സെഷന്‍ നടക്കുന്നതിനിടെ വേദിക്ക് തൊട്ടരികിലാണ് ഒരു സംഘം ആളുകള്‍ പരിപാടി സംഘടിപ്പിച്ചത്. 

നജീബ് അഹ്മദിന്‍െറ ചിത്രം വരച്ച്, അതില്‍ ഇത് ഞാനാണ്, ഇത് നിങ്ങളാവാം എന്നെഴുതി അവര്‍ ഫാഷിസത്തിന്‍െറ ഭീഷണിക്കെതിരെ പ്രതിരോധം തീര്‍ത്തു. നജീബിന്‍െറ മുഖംമൂടികള്‍ കൊണ്ട് ആള്‍ക്കൂട്ടത്തില്‍ ഞങ്ങള്‍ അവനെ തേടുന്നു, നിങ്ങളുടെ മക്കള്‍ വീട്ടിലുണ്ടോ തുടങ്ങിയ വാചകങ്ങളുയര്‍ത്തിയാണ് നജീബിനുവേണ്ടി ഐക്യദാര്‍ഢ്യം നടത്തിയത്. 

Tags:    
News Summary - solidarity to najeeb

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.