സോ​ണി സെ​ബാ​സ്​​റ്റ്യ​ന് സീ​റ്റ് നി​ഷേ​ധി​ച്ച​ത് തളിപ്പറമ്പിലും യു.ഡി.എഫിന്​ തലവേദന

ത​ളി​പ്പ​റ​മ്പ്: ഇ​രി​ക്കൂ​റി​ൽ എ ​ഗ്രൂ​പ് നേ​താ​വ് സോ​ണി സെ​ബാ​സ്​​റ്റ്യ​ന് സീ​റ്റ് നി​ഷേ​ധി​ച്ച​ത് ത​ളി​പ്പ​റ​മ്പി​ലും യു.​ഡി.​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ലാ​യി.

ഡി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​ജ​നാ​ർ​ദ​ന​ൻ, ബ്ലോ​ക്ക്‌ കോ​ൺ​ഗ്ര​സ്‌ പ്ര​സി​ഡ​ൻ​റ്​ എം.​വി. ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ അ​ട​ക്കം എ ​ഗ്രൂ​പ്പി​ൽ ഉ​ൾ​പ്പെ​ട്ട ഒ​ട്ടേ​റെ നേ​താ​ക്ക​ൾ രാ​ജി​വെ​ക്കു​ക​യും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ​നി​ന്ന്​ വി​ട്ടു​നി​ൽ​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് ത​ളി​പ്പ​റ​മ്പി​ലും പ്ര​ചാ​ര​ണ​പ്ര​വ​ർ​ത്ത​നം താ​റു​മാ​റാ​യ​ത്. സോ​ണി സെ​ബാ​സ്​​റ്റ്യ​ന് ഇ​രി​ക്കൂ​റി​ൽ സീ​റ്റ് നി​ഷേ​ധി​ച്ച​തി​ന്​ പി​ന്നാ​ലെ​യു​ള്ള പ്ര​തി​ഷേ​ധം കോ​ൺ​ഗ്ര​സി​ൽ വ​ലി​യ പൊ​ട്ടി​ത്തെ​റി​ക​ൾ​ക്കാ​ണ് കാ​ര​ണ​മാ​യ​ത്.

ത​ളി​പ്പ​റ​മ്പ് മ​ണ്ഡ​ല​ത്തി​ലും അ​തി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ങ്ങ​ൾ രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ നി​യോ​ജ​ക​മ​ണ്ഡ​ലം ക​ൺ​വെ​ൻ​ഷ​ൻ വി​ളി​ക്കി​ല്ല എ​ന്ന തീ​രു​മാ​ന​ത്തി​ലാ​ണ് ത​ളി​പ്പ​റ​മ്പി​ലെ ഭാ​ര​വാ​ഹി​ക​ൾ.

ത​ളി​പ്പ​റ​മ്പ് മ​ണ്ഡ​ല​ത്തി​ലെ ര​ണ്ട് ബ്ലോ​ക്ക് ക​മ്മി​റ്റി​ക​ളും ഒ​മ്പ​തു മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളും ഉ​ൾ​െ​പ്പ​ടെ എ ​ഗ്രൂ​പ്പി​‍െൻറ പ​ക്ഷ​ത്താ​ണ്. ഇ​വ​ര​ട​ക്കം 35 ഭാ​ര​വാ​ഹി​ക​ൾ ഞാ​യ​റാ​ഴ്ച രാ​ജി​വെ​ച്ചി​രു​ന്നു. കൂ​ടാ​തെ, ത​ളി​പ്പ​റ​മ്പി​ലെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തെ​ക്കു​റി​ച്ചും ഗ്രൂ​പ് പ്ര​ശ്ന​ങ്ങ​ൾ നി​ല​വി​ലു​ണ്ട്.

ര​ണ്ട് ബ്ലോ​ക്ക്‌ ക​മ്മി​റ്റി​യും എ.​ഐ.​സി.​സി നി​രീ​ക്ഷ​ക​നും ഡി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​ജ​നാ​ർ​ദ​ന​‍െൻറ പേ​രാ​യി​രു​ന്നു നി​ർ​ദേ​ശി​ച്ചി​രു​ന്ന​ത്. ര​മേ​ശ്‌ ചെ​ന്നി​ത്ത​ല മു​ൻ​കൈ എ​ടു​ത്തു​കൊ​ണ്ട് വി.​പി. അ​ബ്​​ദു​ൽ റ​ഷീ​ദി​നെ ത​ളി​പ്പ​റ​മ്പി​ൽ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​തും എ ​ഗ്രൂ​പ്പി​‍െൻറ പ്ര​തി​ഷേ​ധ​ത്തി​ന്​ കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

Tags:    
News Summary - sony sebastian seat issue became headache for udf in taliparamba

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.