തിരുവനന്തപുരം: നിയമസഭ നടത്തിക്കൊണ്ടു പോകാൻ കഴിയാത്ത സാഹചര്യമുണ്ടായെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. ക ഴിഞ്ഞ ദിവസങ്ങളിലെല്ലാം പ്രതിപക്ഷാംഗങ്ങളുെട പ്രതിഷേധം മുലം സഭ നിർത്തിവെക്കേണ്ടി വന്നു. വാച്ച് ആൻറ് വാർഡിെൻറ കായിക ക്ഷമതയുെട ബലത്തിൽ സഭ നടത്തിക്കൊണ്ടു പോകാനാകില്ലെന്നും അദ്ദേഹം വാർത്താസേമ്മളനത്തിൽ പറഞ്ഞു.
നിയമസഭയിൽ ഇന്ന് നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങളാണ്. ഭരണകക്ഷി അംഗങ്ങൾക്കും പ്രതിഷേധമുണ്ടായി എന്നത് വസ്തുതയാണ്. ഭരണപക്ഷത്തുനിന്നും പ്രതിപക്ഷത്തുനിന്നും സ്പീക്കർക്കെതിരെ വിമർശനം വരുന്നത് സ്വഭാവികമാണ്. ഇത് മുൾക്കിരീടമാണ്. എല്ലാവരെയും പൂർണമായി തൃപ്തിപ്പെടുത്തി കൊണ്ട് സഭ നടത്തിക്കൊണ്ടു പോകാനാകില്ല.
പ്രതിപക്ഷാംഗങ്ങളുടെ സമരത്തെ സബന്ധിച്ച് ചർച്ച ചെയ്യാതിരിക്കുകയോ സമവായത്തിന് ശ്രമിക്കാതിരിക്കുകയോ ചെയ്തിട്ടില്ല. സമരം തുടരേണ്ടി വന്നത് നിർഭാഗ്യകരമാണ്. പ്രതിപക്ഷവും ഭരണപക്ഷവും രണ്ട് അറ്റത്തു നിന്നതിനാൽ സമവായത്തിന് ശ്രമിച്ചിട്ടും നടന്നില്ലെന്നും സ്പീക്കർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.