സ്പീക്കർ ആ ചർച്ചക്ക് വഴിമരുന്നിടേണ്ടിയിരുന്നില്ല -കുഞ്ഞാലിക്കുട്ടി

മലപ്പുറം: ഹൈന്ദവ വിശ്വാസവുമായി ബന്ധപ്പെട്ട വിഷയത്തിൽ സ്പീക്കർ എ.എൻ. ഷംസീറിന്റെത് ഒഴിവാക്കാമായിരുന്ന പരമാർശമായിരുന്നു എന്ന് മുസ്‍ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വർഗീയ ചേരിതിരിവുണ്ടാക്കുന്ന ചർച്ചകൾക്ക് അദ്ദേഹത്തിന്റെ പ്രസ്താവന കാരണമായിരിക്കുന്നു. അത് രാജ്യത്തിന്റെ പ്രത്യേക സാഹചര്യത്തിൽ അപകടമാണ്. എല്ലാ വിശ്വാസികൾക്കും അവരുടെ വിശ്വാസം ​പരമപ്രധാനമാണ്. അദൃശ്യകാര്യങ്ങളിൽ വിശ്വസിക്കലൊക്കെ വിശ്വാസികൾക്ക് പറഞ്ഞതാണ്. വർഗീയ ശക്തികൾക്ക് വളച്ചൊടിക്കാവുന്ന പ്രസ്താവന നടത്തുമ്പോൾ സൂക്ഷിക്കേണ്ടിയിരുന്നു. എൻ.എസ്.എസ് ഈ വിഷയത്തിൽ വർഗീയമായ വേർതിരിവ് ഉണ്ടാവുന്ന സമീപനം സ്വീകരിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

Tags:    
News Summary - speaker's discussion is irrelevent- Kunhalikutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.