മലപ്പുറം: മുസ്ലിംകളെ തകർക്കാൻ എ.കെ.ജി സെൻററിൽ പ്രത്യേക സെൽ പ്രവർത്തിക്കുന്നതായി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം. എൽ.ഡി.എഫ് സർക്കാർ മുസ്ലിം സമുദായത്തോട് വൈരാഗ്യത്തോടെയാണ് പെരുമാറുന്നത്. മുസ്ലിം സമുദായത്തിെൻറ കൂടി വോട്ട് വാങ്ങി അധികാരത്തിലേറിയ ശേഷമാണിത്. പൗരത്വ ബില്ലുമായി ബന്ധപ്പെട്ട സമരങ്ങൾ നടത്തിയവർക്കെതിരെയെടുത്ത കേസുകൾ പിൻവലിക്കാൻ തയാറായില്ല. വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടതാണ് ഒടുവിലത്തെ ഉദാഹരണമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് കൈമാറിയപ്പോൾ പതിനായിരത്തിൽപരം തസ്തികയുള്ള ദേവസ്വം ബോർഡ് നിയമനം വിട്ടില്ല. ഇത് ഇരട്ടത്താപ്പാണ്. വഖഫ് ബോർഡിലേക്ക് പ്രത്യക റിക്രൂട്ടിങ് ഏജൻസിയെ നിയമിക്കണം. പി.എസ്.സിക്ക് വിട്ടതോടെ ന്യൂനപക്ഷ സ്കോളർഷിപ്പ് പോലെ മുസ്ലിം സമൂഹത്തിനെതിരായ നിയമമാകും വഖഫ് നിയമനങ്ങളും. പി.എസ്.സി വഴിയാകുമ്പോൾ ഭാവിയിൽ മറ്റ് മതസ്ഥർക്ക് കൂടി നിയമനം നൽകേണ്ടി വരും. തീരുമാനത്തിനെതിരെ ലീഗ് നിയമ നടപടി സ്വീകരിക്കുമെന്ന് സലാം പറഞ്ഞു.
നവംബർ 22ന് മുസ്ലിം നേതൃസമിതി യോഗം കോഴിക്കോട്ട് വിളിച്ചിട്ടുണ്ട്. ഇതിൽ എല്ലാ മുസ്ലിം സംഘടനകളുമായി ചർച്ച ചെയ്ത് തീരുമാനം കൈക്കൊള്ളും. മുസ്ലിം സമുദായത്തിന് മാത്രം അനുവദിച്ച ന്യൂനപക്ഷ ധനകാര്യ കോര്പറേഷന് മറ്റ് ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് വീതിച്ചുകൊടുത്തതും മറ്റൊരുദാഹരണമാണ്. സംഘ്പരിവാര്‍ പോലും കണിക്കാത്ത ക്രൂരതയാണ് ചില വിഷയങ്ങളില്‍ സി.പി.എമ്മിേൻറതെന്നും അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.