കൊച്ചി: വിവാദ ഇടപാടുകളും കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും ഓഫിസിനുമുള്ള പങ്ക് പുറത്തു കൊണ്ടുവരാൻ കേന്ദ്ര ഏജൻസികൾക്ക് അന്വേഷണം ൈകമാറണമെന്ന ഹരജി ഹൈകോടതി തള്ളി. സ്പ്രിൻക്ലർ കരാർ, ബെവ്ക്യു ആപ്, ഇ-മൊബിലിറ്റി കൺസൾറ്റൻസി ഇടപാടും നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തും സംബന്ധിച്ച അന്വേഷണം സി.ബി.ഐ, എൻ.ഐ.എ തുടങ്ങിയ ഏതെങ്കിലും കേന്ദ്ര ഏജൻസിക്ക് ൈകമാറണമെന്നാവശ്യപ്പെട്ട് ആലപ്പുഴ ചങ്ങാടക്കരി സ്വദേശി മൈക്കിൾ വർഗീസ് നൽകിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് തള്ളിയത്.
മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്നും പദവി ദുർവിനിയോഗം ചെയ്തെന്നുമുള്ള ആരോപണത്തിന് തെളിെവാന്നും ഹരജിക്കാരൻ ഹാജരാക്കിയിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. കോവിഡ് രോഗികളുടെയും നിരീക്ഷണത്തിലുള്ളവരുടെയും േഡറ്റ വിദേശകമ്പനിയായ സ്പ്രിൻക്ലറിന് കൈമാറിയ കേസിൽ മുഖ്യമന്ത്രിയുടെ അടുത്ത ബന്ധുവിന് ഐ.ടി ഇൻഫ്രസ്ട്രക്ചർ കമ്പനിയുണ്ടെന്നും ഇവരുടെ താൽപര്യമനുസരിച്ചാണ് േഡറ്റ കൈമാറിയതെന്നുമുള്ള ആേരാപണം അടിസ്ഥാനമില്ലാത്തതാണെന്ന് അഡ്വക്കറ്റ് ജനറൽ വ്യക്തമാക്കുന്നു.
സ്വർണക്കടത്തിൽ എൻ.ഐ.എ അന്വേഷണം നടന്നുവരുകയാണെന്നും ഹരജിക്കാരൻ ഉന്നയിക്കുന്ന കുറ്റകൃത്യങ്ങളെല്ലാം അന്വേഷണപരിധിയിൽ വരുമെന്നും എ.ജി വിശദീകരിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവിെൻറ ആരോപണങ്ങൾ സത്യമാണെങ്കിൽ അന്വേഷിക്കണമെന്നാണ് ഹരജിക്കാരെൻറ ആവശ്യം. അന്വേഷണ ഏജൻസിയാകാൻ കോടതിക്ക് കഴിയില്ല.
പൊലീസിനാണ് അന്വേഷണം നടത്താനാവുക. അന്വേഷണത്തിന് മറ്റു പോംവഴികളൊന്നുമില്ലാതെ വരുമ്പോൾ മാത്രമേ ഹൈകോടതിക്ക് ഇടപെടാനാകൂ. നിയമപരമായി നിലനിൽക്കാത്തതിനാൽ കേസിെൻറ വസ്തുതകളിലേക്ക് കടക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.