തിരുവനന്തപുരം: ഹൃദയ ശസ്ത്രക്രിയകളുടെ ഫലപ്രാപ്തി ഉറപ്പുവരുത്താൻ ലളിതവും ചെലവ് കുറഞ്ഞതുമായ ബ്ലഡ് ഫ്ലോ മീറ്റര്‍ വികസിപ്പിച്ച് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍.
ശസ്ത്രക്രിയാവിജയം വ്യക്തമാക്കുന്ന രക്തപ്രവാഹ നിരക്ക് മനസ്സിലാക്കാൻ ഇന്ത്യ പൂര്‍ണമായും ആശ്രയിക്കുന്നത് ഇറക്കുമതി ചെയ്യുന്ന ബ്ലഡ് ഫ്ലോ മീറ്ററുകളെയാണ്.
ഇതിന് 25 ലക്ഷം രൂപ മുതല്‍ 30 ലക്ഷം രൂപ വരെ വിലയുണ്ട്. ശ്രീചിത്ര വികസിപ്പിച്ച ബ്ലഡ് േഫ്ലാ മീറ്റര്‍ കൈവെള്ളക്കുള്ളില്‍ ഒതുങ്ങും. 50,000 മുതൽ ഒരു ലക്ഷം വരെ മാത്രമാണ് വില. ഇതോടെ സര്‍ക്കാര്‍ ആശുപത്രികള്‍ക്കും ബ്ലഡ് ഫ്ലോ മീറ്ററുകള്‍ വാങ്ങാൻ കഴിയുമെന്ന് ശ്രീചിത്ര ഡയറക്ടര്‍ ഡോ. ആശാ കിഷോര്‍ പറഞ്ഞു.
ശ്രീചിത്ര ബയോടെക്നോളജി വിഭാഗത്തിലെ മെഡിക്കല്‍ ഡിവൈസസ് എന്‍ജിനീയറിങ് വകുപ്പിലെ ഗവേഷകരായ ശരത് നായര്‍, വിനോദ് കുമാര്‍, ശ്രീദേവി, നാഗേഷ് എന്നിവരടങ്ങിയ സംഘമാണ് ഇത് വികസിപ്പിച്ചെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.