കോഴിക്കോട്: ബി.െജ.പി സംസ്ഥാന പ്രസിഡൻറ് അഡ്വ. ശ്രീധരൻ പിള്ളയെ അറസ്റ്റ് ചെയ്താൽ മുഖ്യമന്ത്രി പിണറായി വിജയന് വഴിനടക്കാനാകില്ലെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശക്തമായ പ്രക്ഷോഭമാകും കേരളത്തിൽ ഉയർന്നുവരുക. തീർത്തും കള്ളക്കേസാണ് ശ്രീധരൻ പിള്ളക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിനു പിന്നിൽ കോൺഗ്രസിനും മാർക്സിസ്റ്റ് പാർട്ടിക്കും പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പ്രവർത്തകൻ കേസ് െകാടുത്തത് നേതൃത്വത്തിെൻറ അറിവോടെയാണ്.
സമരത്തിനു പിന്നിൽ ശക്തമായി ബി.ജെ.പി നിലകൊള്ളും. ഭരണസംവിധാനം ഉപയോഗിച്ച് കേരള സ്റ്റാലിൻ ആവാനാണ് പിണറായി ശ്രമിക്കുന്നത്. സമീപകാല സംഭവങ്ങൾ അതാണ് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള തർക്കമാണ് ശബരിമലയിൽ നടക്കുന്നത്. ദേവസ്വം ബോർഡ് അവിശ്വാസികൾക്കൊപ്പമാണ് നിലകൊള്ളുന്നത്. ദേവസ്വം പിണറായിസം ആയി മാറി. ബോർഡ് പ്രസിഡൻറും അംഗങ്ങളും രാജിവെക്കണമെന്നും കൃഷ്ണദാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.