പാലക്കാട്: ആർ.എസ്.എസ് പ്രവർത്തകൻ ശ്രീനിവാസനെ കൊലപ്പെടുത്തിയവർ സംസ്ഥാനം വിട്ടിട്ടില്ലെന്ന് എ.ഡി.ജി.പി വിജയ് സാഖറെ. പൊലീസ് പരിശോധന ശക്തമായതിനാൽ അതിർത്തി കടക്കാനായിട്ടില്ല. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധന തുടരുകയാണ്. പോപുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ടതിലുള്ള രാഷ്ട്രീയ വൈരാഗ്യമാണ് ശ്രീനിവാസനെ വധിച്ചതിന് പിന്നിലെന്ന ദൃക്‌സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്.
തലയിൽ ആഴത്തിലുള്ള പരിക്കാണ് ശ്രീനിവാസന്‍റെ മരണകാരണം. ശരീരത്തിൽ ആഴത്തിലുള്ള 10 മുറിവുകളുണ്ടായിരുന്നു. തലയിൽ മൂന്ന് വെട്ടുകളുണ്ട്. അതിനിടെ, ജില്ലയിലെ നിരോധനാജ്ഞ ഞായറാഴ്ച വരെ നീട്ടി. ഇരുചക്രവാഹനങ്ങളുടെ പിറകില്‍ സ്ത്രീകളല്ലാത്തവര്‍ പോകുന്നതിനും നിയന്ത്രണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.