തൃശൂർ: ഗാന്ധിരക്തസാക്ഷിത്വ ദിന ചടങ്ങ് സംഘടിപ്പിക്കുന്നത് സംബന്ധിച്ച് ഗാന്ധിജിയുടെ പേര് പറയാതെ സംസ്ഥാന സർക്കാർ ഇറക്കിയ സർക്കുലർ പിൻവലിച്ച് ജനേത്താട് മാപ്പ് പറയണമെന്ന് കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരൻ വാർത്താസമ്മേളനത്തിൽ ആവശ്യെപ്പട്ടു.
സ്വാതന്ത്ര്യ സമരത്തിൽ പെങ്കടുത്ത് ജീവൻവെടിഞ്ഞവരുടെ സ്മരണക്ക് എന്നാണ് സർക്കുലറിൽ പറയുന്നത്. ജനുവരി 30 കാലങ്ങളായി ലോകമാകെ ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനമായാണ് ആചരിക്കുന്നത്. എന്നാൽ പൊതുഭരണ വകുപ്പ് ഇറക്കിയ സർക്കുലറിൽ ഗാന്ധിജിയെന്ന ഒരു പേരേയില്ല. ഗാന്ധി നിന്ദയുടെയും അസഹിഷ്ണുതയുടെയും കാര്യത്തിൽ സി.പി.എം ബി.ജെ.പിക്ക് ഒപ്പമാണെന്ന് വ്യക്തമാക്കുന്നതാണ് ഇൗ സർക്കുലറെന്ന് അദ്ദേഹം പറഞ്ഞു.
പൊതുഭരണ വകുപ്പിന് നേതൃത്വം നൽകുന്ന മുഖ്യമന്ത്രി ഉൾപ്പെടെ നിരവധി പേർ കാണുകയും ഹൈകോടതിക്കുൾപ്പെടെ അയക്കുകയും െചയ്യുന്ന സർക്കുലർ രാജ്യത്തിന് അപമാനമാണ്. ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനം പ്രത്യേകം പരാമർശിച്ച് പുതിയ സർക്കുലർ പുറപ്പെടുവിക്കണമെന്നും സുധീരൻ ആവശ്യെപ്പട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.