മൃതദേഹം നാട്ടിലെത്തിക്കാൻ 48 മണിക്കൂർ മുമ്പ്​ അറിയിക്കണമെന്ന സർക്കുലറിന്​ സ്റ്റേ

കൊച്ചി: പ്രവാസികളുടെ മൃതദേഹം വിമാനത്താവളങ്ങൾ വഴി നാട്ടിലെത്തിക്കാൻ 48 മണിക്കൂർ മു​​േമ്പ രേഖകൾ നൽകി അനുമതി തേടണമെന്ന കേന്ദ്ര ആരോഗ്യമന്ത്രാലയത്തി​​​​െൻറ സര്‍ക്കുലര്‍ ഹൈകോടതി സ്‌റ്റേ ചെയ്തു. ഗൾഫ്​ രാജ്യങ്ങളിൽനിന്ന്​ മൃതദേഹവും ചിതാഭസ്​മവും കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട്​ പുറപ്പെടുവിച്ച സര്‍ക്കുലര്‍ ഭരണഘടനാവിരുദ്ധമാണെന്ന്​ ചൂണ്ടിക്കാട്ടി അബൂദബിയിലെ യൂനിവേഴ്‌സല്‍ ആശുപത്രി മാനേജര്‍ ഹനില്‍ സജ്ജാദ് സമര്‍പ്പിച്ച ഹരജിയിലാണ്​ സ്​റ്റേ. നിബന്ധനകൾ അടങ്ങുന്ന വിജ്ഞാപനം വിദേശത്ത്​ മരിച്ച ഇന്ത്യൻ പൗരനെ ഒരു അപകട വസ്​തുവായാണ്​ കണക്കാക്കുന്നതെന്നും ഇത്​ ബന്ധുമിത്രാദികളെ  വേദനിപ്പിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. 

കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ മൃ​ത​ദേ​ഹം എ​ത്തി​ക്കു​ന്ന​തി​ന്​ ര​ണ്ടു​ദി​വ​സം മു​മ്പ്​ മ​ര​ണ​സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഉ​ൾ​പ്പെ​ടെ നാ​ലു സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന്​ ക​രി​പ്പൂ​രി​ലെ ഹെ​ൽ​ത്ത്​ ഇ​ൻ​സ്​​പെ​ക്​​ട​ർ പു​റ​ത്തി​റ​ക്കി​യ കു​റി​പ്പി​ൽ പറഞ്ഞിരുന്നു. എം​ബാ​മി​ങ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽനി​ന്നു​ള്ള നി​ര​ാ​ക്ഷേ​പ പ​ത്രം (എ​ൻ.​ഒ.​സി), റ​ദ്ദാ​ക്കി​യ പാ​സ്​​പോ​ർ​ട്ടി​​​​െൻറ പ​ക​ർ​പ്പ്​ എ​ന്നി​വ​യാ​ണ്​ ഹാ​ജ​രാ​ക്കേ​ണ്ട മ​റ്റു​രേ​ഖ​ക​ൾ. മൃ​ത​ദേ​ഹം കൊ​ണ്ടു​വ​രു​േ​മ്പാ​ഴും കൂ​ടെ​യു​ള്ള​വ​ർ ഇവ ഹാ​ജ​രാ​ക്ക​ണം. മരിച്ച പൗരനെ അന്തസ്സോടെ സംസ്​കരിക്കുകയെന്ന ഭരണഘടനാപരമായ അവകാശം ഹനിക്കുന്നതാണ്​ നിർദേശമെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

1954ലെ എയര്‍പോര്‍ട്ട്​ (പബ്ലിക്​ ഹെല്‍ത്ത്) 43ാം ചട്ടത്തിന് അനുസൃതമായാണ് പുതിയ സര്‍ക്കുലറെന്നും കോടതി ഇടപെടരുതെന്നുമായിരുന്നു കേന്ദ്ര സർക്കാറി​​​​െൻറ വാദം. മൃതദേഹം നാട്ടില്‍ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് പുതിയനിയമം കൊണ്ടുവരാന്‍ തീരുമാനിച്ചിട്ടുണ്ട്. കരട് നിയമപ്രകാരം മൃതദേഹം കൊണ്ടുവരുന്ന കാര്യം 12 മണിക്കൂര്‍ മുമ്പ് അറിയിച്ചാല്‍ മതിയാവുമെന്നും കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. പക്ഷെ, നിയമം ഇതുവരെ പ്രാബല്യത്തില്‍ വന്നിട്ടില്ലെന്ന് നിരീക്ഷിച്ച ​േകാടതി, 48 മണിക്കൂര്‍ മുമ്പ് അറിയിക്കണമെന്ന സര്‍ക്കുലറിലെ ഭാഗം സ്​റ്റേ ചെയ്യുകയായിരുന്നു. മൃതദേഹം കൊണ്ടുവരുന്നത് 12 മണിക്കൂര്‍ മുമ്പ് അറിയിച്ചാല്‍ മതിയെന്ന്​ കരട് നിയമത്തിൽ വ്യവസ്ഥയുണ്ട്​. കേസ് തീര്‍പ്പാക്കുന്നത്​ വരെ​ ഇൗ വ്യവസ്​ഥ നടപ്പാക്കാം. കേന്ദ്ര ആരോഗ്യമന്ത്രാലയം, കോഴിക്കോട് വിമാനത്താവളം ഹെല്‍ത്ത് ഓഫിസർ, ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വിസസ് എന്നീ എതിർകക്ഷി​കളോട്​ കോടതി വിശദീകരണവും തേടി.

‘ഗൾഫ്​ മാധ്യമ’മാണ്​ വിചിത്ര ഉത്തരവ്​ സംബന്ധിച്ച്​ ആദ്യം വാർത്ത പുറത്തുവിട്ടത്​. നേരത്തേ ഷാർജക്കടുത്ത്​ ദൈദിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലേക്കയക്കാൻ ഷാർജ വിമാനത്താവളത്തിലെ കാ​ർഗോ വിഭാഗത്തിലെത്തിയ​േപ്പാൾ ​ കരിപ്പൂരിൽ നിന്ന്​ ഇ മെയിലിൽ എത്തിയ നിർദേ​ശം ചൂണ്ടിക്കാട്ടി അവർ മൃതദേഹം ഏറ്റെടുക്കാൻ വിസമ്മതിക്കുകയായിരുന്നു. അവസാനം സാമൂഹിക പ്രവർത്തകൻ അഷ്​റഫ്​ താമരശ്ശേരി ഇടപ്പെട്ട്​ മണിക്കൂറുകളോളം സമയമെടുത്ത്​ അധികൃതരെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയ ശേഷമാണ്​ മൃതദേഹം വിമാനത്തിൽ കയറ്റാൻ തയാറായത്​. മൃതദേഹം കൊണ്ടുപോകാനുള്ള വിമാനടിക്കറ്റ്​ ഹാജരാക്കിയാലേ യു.എ.ഇയിലെ എംബാമിങ്​ കേ​ന്ദ്രങ്ങളിൽ നിന്ന്​ എംബാം സർട്ടിഫിക്കറ്റുകൾ ലഭിക്കൂ. 
 

Tags:    
News Summary - stay to the circular that requires a prior permission for repatriation of the body

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.