മംഗലപുരം (തിരുവനന്തപുരം): ട്രെയിൻ തട്ടി മരിച്ച യുവാവിൻെറ മൊബൈൽ ഫോൺ മോഷ്ടിച്ച എസ്.ഐക്ക് സസ്‌പെൻഷൻ. മംഗലപുരം സ്റ്റേഷനിൽ എസ്.ഐയായിരുന്ന ജ്യോതി സുധാകറിനെയാണ് സസ്‌പെൻഡ് ചെയ്തുകൊണ്ട് ഡി.ഐ.ജി ഉത്തരവിട്ടത്. ഇപ്പോൾ ചാത്തന്നൂർ എസ്.ഐയാണ് ഇദേഹം.
കഴിഞ്ഞ ജൂൺ 18ന് കണിയാപുരം റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി മരിച്ച വലിയതുറ സ്വദേശി അരുണിൻെറ ഫോണാണ് ഇയാൾ തട്ടിയെടുത്ത് ഔദ്യോഗിക സിമ്മിട്ട് ഉപയോഗിച്ചത്. തെരഞ്ഞെടുപ്പ് സമയത്ത് സ്ഥലം മാറി വന്ന എസ്.ഐ ജൂലൈയിൽ ചാത്തന്നൂരിലേക്ക് സ്ഥലം മാറിപ്പോവുകയായിരുന്നു.
യുവാവിൻെറ മരണത്തിൽ സംശയം തോന്നിയ ബന്ധുക്കൾ ഇയാളുടെ മൊബൈൽ ഫോൺ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മംഗലപുരം പൊലീസിലും സൈബർ സെല്ലിലും പരാതി നൽകിയതോടെയാണ് ഫോണിനെക്കുറിച്ച് അന്വേഷണമാരംഭിച്ചത്.
ഐ.എം.ഐ.ഇ നമ്പർ പ്രകാരം സൈബർ സെൽ അന്വേഷണം നടത്തിയപ്പോഴാണ് ചാത്തന്നൂർ എസ്.ഐയുടെ ഒൗദ്യോഗിക സിമ്മിട്ട് ഈ ഫോൺ ഉപയോഗിക്കുന്നതായി കണ്ടെത്തിയത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇൻക്വസ്റ്റ് നടപടി സമയത്ത് മരിച്ചയാളുടെ പോക്കറ്റിൽ ഉണ്ടായിരുന്ന മൊബൈൽ ഫോൺ എസ്.ഐ എടുത്തതായി തെളിഞ്ഞത്. തുടർന്നാണ് സസ്‌പെൻഷൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.