കൊച്ചി: രണ്ട് വയസ്സുകാരിക്ക് രണ്ടാനച്ഛന്റെ ക്രൂര മര്‍ദ്ദനം. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കോലഞ്ചേരിയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞ് ഇപ്പോൾ വെന്റിലേറ്ററിൽ കഴിയുകയാണ്.
കുട്ടിയുടെ കൈകൾ ഒടിഞ്ഞ നിലയിലാണെന്നും കുട്ടിയുടെ ദേഹമാസകലം പൊള്ളലേറ്റാണെന്നുമാണ് ആശുപത്രിയിൽ നിന്നും അറിയുന്നത്. ഇന്നലെ രാത്രിയാണ് കുട്ടിയെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചത്. കുട്ടിയുടെ അമ്മയും മുത്തശ്ശിയുമാണ് ഒപ്പമുണ്ടായിരുന്നത്.
കളിക്കുന്നതിനിടെ പരിക്കേറ്റുവെന്നാണ് ആശുപത്രിയില്‍ ഇവര്‍ പറഞ്ഞത്. പക്ഷേ കുട്ടിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നി കൂടുതൽ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. ആശുപത്രി അധികൃതര്‍ തൃക്കാക്കര പോലീസില്‍ പരാതി നല്‍കികുകയായിരുന്നു. പപാതിയിൽ വിലാസവും നൽകിയിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ടാനച്ഛന്‍ മര്‍ദ്ദിച്ചുവെന്ന് മനസ്സിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.