ചെങ്ങന്നൂർ: മതിലിൽ ചാരി വെച്ച ശിലാഫലകം ദേഹത്തേക്ക് മറിഞ്ഞു വീണ് അഞ്ചു വയസുകാരന് പരിക്ക്. തിരുവല്ലയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ ആറാട്ടുപുഴ കറ്റുവെട്ടിക്കൽ വീട്ടിൽ വിഷ്ണു - ശാലിനി ദമ്പതികളുടെ മകൻ ഗൗതമിനാണ് ഫലകം മറിഞ്ഞു വീണ് പരിക്കേറ്റത്. ബുധനാഴ്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം.
കുട്ടിയുടെ അമ്മയുടെ കുടുംബമായ ചെങ്ങന്നൂർ പാണ്ടനാട് മാമ്മൂട്ടിൽ പടിഞ്ഞാറെതിൽ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ മതിലിൽ ചാരി വെച്ചിരുന്ന ഫലകത്തിൻ കയറി പിടിക്കുകയും അത് തെന്നി വീഴുകയുമായിരുന്നു. അപകടത്തിൽ കുട്ടിയുടെ ഇടതു കാൽ മുട്ടും തുടയെല്ലും പൊട്ടി.
പാണ്ടനാട് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന തുണ്ടത്തിൽപ്പടി -പള്ളിയോട കടവ് കോൺക്രീറ്റ് റോഡിൽ സ്ഥാപിക്കാനായി വീടിെൻറ മതിലിൽ ചാരി വെച്ചിരുന്ന ശിലാഫലകമാണ് കുട്ടിയുടെ ദേഹത്തേക്ക് മറിഞ്ഞു വീണത്.
ഫലകത്തിനടിയിൽ അകപ്പെട്ട കുഞ്ഞിനെ നാട്ടുകാർ രക്ഷപ്പെടുത്തി ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സംഭവത്തിൽ കുട്ടിയുടെ അമ്മാവൻ ശ്യാം പാണ്ടനാട് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയിട്ടുണ്ട്. വിഷ്ണുവും ശാലിനിയും ജോലിക്കു പോകുമ്പോൾ ഗൗതമിനെയും മൂന്നര വയസുകാരിയായ പിങ്കിയേയും ശാലിനിയുടെ വീട്ടിൽ കൊണ്ടുവിട്ട ശേഷം വൈകീട്ട് തിരികെ ആറാട്ടുപുഴക്ക് മടങ്ങുമ്പോൾ ഇരുവരേയും കുട്ടുകയാണ് പതിവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.