കുണ്ടറ: സ്കൂള്‍ വിട്ട് സഹപാഠികള്‍ക്കൊപ്പം വീട്ടിലേക്ക് പോയ അഞ്ചാം ക്ലാസുകാരെൻറ മുഖം തെരുവുനായ് കടിച്ചുകീറി. കാഞ്ഞിരകോട് സ്കൂളിലെ വിദ്യാർഥി ആല്‍ത്തറമുകള്‍ കിഴങ്ങുവിള പടിഞ്ഞാറ്റതില്‍ ഉല്ലാസിെൻറയും പ്രമീളയുടെയും മകന് ആദിത്യനാണ് തെരുവുനായുടെ കടിയേറ്റത്.
ബുധനാഴ്ച വൈകീട്ട് നാലോടെയാണ് വീട്ടിലേക്കുള്ള വഴിയില്‍ നായുടെ ആക്രമണമുണ്ടായത്. നായ് വരുന്നതുകണ്ട് സഹപാഠികള്‍ക്കൊപ്പം ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് ആദിത്യനെ ആക്രമിച്ചത്. നാട്ടുകാര്‍ ഓടിയെത്തിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ കൊല്ലം ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോയി.
കുണ്ടറയിലും പരിസരങ്ങളിലും തെരുവുനായ് ശല്യം രൂക്ഷമാണ്. അറവുമാലിന്യം തിന്ന് ശീലിച്ച നായ്ക്കൾ മുതിര്‍ന്നവരെപ്പോലും ആക്രമിക്കുക പതിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.