എടക്കാട് (കണ്ണൂർ): എടക്കാട് ഒ.കെ.യു.പി സ്കൂളിന് സമീപത്തെ അംഗൻവാടി വിദ്യാർഥിക്കുനേരെ തെരുവുനായുടെ ആക്രമണം. അഷിത്-പ്രവിഷ ദമ്പതികളുടെ മകൻ വിഹാൻ (മൂന്നര വയസ്) ആണ് കടിയേറ്റത്. ചൊവ്വാഴ്ച രാവിലെ 10മണിക്കാണ് സംഭവം. അങ്കണവാടിയിലേക്ക് പോകുകയായിരുന്നു.
കടിയേറ്റ കുട്ടിയെ ഉടൻ കണ്ണൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അങ്കണവാടിയുടെ പരിസരത്ത് തെരുവ് നായ്ക്കൾ തമ്പടിക്കുന്നത് കുട്ടികൾക്കും മുതിന്നവർക്കും ഒരുപോലെ ഭീഷണിയായിരിക്കുകയാണ്. കണ്ണൂർ കോർപറേഷൻ പരിധിയിൽ എടക്കാട്, നടാൽ, ഏഴര, മുനമ്പ്, കുറ്റിക്കകം, തോട്ടട എന്നീ പ്രദേശങ്ങിൽ തെരുവു നായ് ശല്യവും ആക്രമണവും രൂക്ഷമാണ്. ഇവ തടയാൻ അധികൃതർ വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
2023 ജൂണിൽ മുഴപ്പിലങ്ങാട് കെട്ടിനകത്ത് പതിനൊന്നു വയസ്സുകാരനായ നിഹാൽ തെരുവുനായ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.