മൂന്ന് പേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ; ഭിന്നശേഷിക്കാരനുൾപ്പെടെയാണ് കടിയേറ്റത്

കുന്നംകുളം പോർക്കുളത്ത് മൂന്ന് പേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ. ഇന്നലെ പിടികൂടിയ തെരുവ് നായയെ മണ്ണുത്തി വെറ്റനറി കോളജിൽ പരിശോധിച്ചു. ഈ പരിശോധനയിലാണ് വിഷബാധ സ്ഥിരീകരിച്ചത്. മേഖലയിലെ തെരുവ് നായകളെ പിടികൂടി വാക്സിനേഷൻ കുത്തിവെപ്പ് നടത്തും.

ഭിന്നശേഷിക്കാരനായ ഒൻപതു വയസുകാരൻ ഉൾപ്പെടെ മൂന്ന് പേർക്കാണ് തെരുവുനായുടെ ആക്രമണത്തിൽ പരുക്കേറ്റത്.പരുക്കേറ്റവരും നിരീക്ഷണത്തിൽ തുടരുകയാണ്.

Tags:    
News Summary - Stray dog ​​biting three people infected with rabies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.