നായ് കുറുകെ ചാടി ബൈക്ക് മറിഞ്ഞു; യാത്രികൻ റോഡിൽ 20 മീറ്ററോളം ഉരുണ്ടു

തച്ചനാട്ടുകര (കരിങ്കല്ലത്താണി): തെരുവു നായ് കുറുകെചാടി നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവിന് സാരമായ പരിക്ക്. കോഴിക്കോട് -പാലക്കാട് ദേശീയപാതയിലെ അമ്പത്തി മൂന്നാംമൈൽ യാസ് കഫേക്ക് മുന്നിൽ ഇന്ന് രാവിലെ 11 മണിയോടെ ആയിരുന്നു അപകടം. കുറുകെ ചാടിയ തെരുവുനായെ ഇടിച്ച് ബൈക്ക് മറിയുകയായിരുന്നു.

20 മീറ്ററോളം ദൂരം റോഡിലൂടെ ഉരുണ്ടു പോയ യുവാവ് അത്ഭുതകരമായാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. ഹെൽമറ്റ് വച്ചിരുന്നതിനാൽ ദുരന്തം വഴിമാറി. യുവാവിനെ പെരിന്തൽമണ്ണയി​ലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - Stray dog jumped across the road and bike overturned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.