സെക്ര​േട്ടറിയറ്റ്​ നടയിൽ 30ന്​ പ്രതിഷേധ ധർണ -ശബരിമല കർമ സമിതി

കോട്ടയം: ശബരിമലയിൽ ശരണമന്ത്രവിലക്കിനും പൊലീസ്​രാജിനുമെതിരെ ഇൗമാസം 30ന്​ സെക്ര​േട്ടറിയറ്റ്​ പടിക്കൽ ഹിന്ദുസംഘടന നേതാക്കളുടെ ​േനതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തുമെന്ന്​ ശബരിമല കർമ സമിതി.

സന്യാസിമാർ, സമുദായ സംഘടന, അയ്യപ്പസംഘടന നേതാക്കൾ, മഹിള നേതാക്കൾ തുടങ്ങിയവർ ധർണയിൽ പ​െങ്കടുക്കുമെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇപ്പോഴത്തെ നാമജപയജ്ഞം ഗ്രാമതലത്തിലേക്ക്​ വ്യാപിപ്പിക്കും.

ഡിസംബർ ഒന്ന്​, രണ്ട്​, മൂന്ന്​ തീയതികളിൽ ഗൃഹസമ്പർക്കവും ഒപ്പുശേഖരണവും നടത്തും. ഡിസംബർ നാല്​ മുതൽ ഒമ്പതുവരെ കുടുംബസംഗമം, അയ്യപ്പഭക്തസംഗമം, ജില്ലതല യുവതീസംഗമം എന്നിവ സംഘടിപ്പിക്കും. 10ന്​ പത്തനംതിട്ടയിൽ ഗുരുസ്വാമി സംഗമവും നടത്തും.

വാർത്തസമ്മേളനത്തിൽ ശബരിമല കർമ സമിതി സംസ്ഥാന കൺവീനർ ഇ.എസ്​. ബിജു, കെ.പി. ശശികല, സ്വാമി അയ്യപ്പദാസ്​, ​കെ.എസ്​. നാരായണൻ എന്നിവർ പ​െങ്കടുത്തു.

Tags:    
News Summary - Strengthen Sabarimala Strike - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.