???????????????? ?????????????????????????????? ??????????????????-????????? ??????????? ?????????????? ????????????? ????????? ?????????????? ???????????????????????????????? ??????????? ????????????? ??????????? ????????????? ?????? ??.????.????.???????? ?????????? ????????????????? ?????????? ??????????????? ????????????????? ??????????????. ?????????????? ???????? ??.??????.???, ?.????. ?????????????????, ??????????????????? ?????????????????????? ????????????? ?????????

സാമ്പത്തിക സംവരണത്തിനെതിരെ കൊടുങ്കാറ്റുയർത്തി വൻ സമരം

തിരുവനന്തപുരം: ദേവസ്വം ബോർഡിൽ സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ സെക്ര​േട്ടറിയറ്റിന് മുന്നിൽ നടന്നത് പട്ടികവിഭാഗത്തി​​െൻറയ​ും പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളുടെയു​ം കൊടുങ്കാറ്റുയർത്തിയ പ്രതിഷേധം. സമീപകാലത്തൊന്നും കേരളം കണ്ടിട്ടില്ലാത്ത പ്രതിഷേധസംഗമമാണ് പട്ടികജാതി^വർഗ സംയുക്തസമിതിയുടെയും സാമൂഹികസമത്വ മുന്നണിയുടെയും നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടന്നത്.

കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്തു. നിയമസാധുതയില്ലാത്ത, ഭരണഘടന ലംഘനമായ സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള തീരുമാനത്തിൽനിന്ന്​ സർക്കാർ പിൻതിരിയണം. നിയമസാധുതയില്ലാത്ത തീരുമാനമെടുത്ത് വെല്ലുവിളിക്കാമെന്നു കരുതുന്നുണ്ടെങ്കിൽ ഉത്തരേന്ത്യയിലെ ഗുജ്ജർ മോഡലിൽ സമരം നയിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. വിഷ്ണുപുരം ചന്ദ്രശേഖരൻ അധ്യക്ഷതവഹിച്ചു. സാമൂഹിക സമത്വമുന്നണി ജനറൽ സെക്രട്ടറി കുട്ടപ്പൻ ചെട്ടിയാർ പ്രമേയം അവതരിപ്പിച്ചു.

സമത്വമുന്നണിയിലെ മുസ്​ലിംലീഗ്​, ജമാഅത്തെ ഇസ്​ലാമി, വെൽഫെയർ പാർട്ടി, മെക്ക, സോളിഡാരിറ്റി, ജമാഅത്ത്​ കൗൺസിൽ, എസ്​.ഡി.പി.​െഎ, ജമാഅത്ത്​ കോഒാഡിനേഷൻ കമ്മിറ്റി, ദക്ഷിണമേഖല ജംഇയ്യതുൽ ഉലമ, കാമ്പസ്​ ഫ്രണ്ട്​ തുടങ്ങിയ 64ഒാളം സംഘടനകളുടെയും 24 പട്ടികജാതി- വർഗ സംഘടനകളുടെയും നേതൃത്വത്തിലാണ്​ പ്രതിഷേധം നടന്നത്​. വിവിധ സംഘടന നേതാക്കളായ കെ.എ. ഷഫീഖ്​, എ.സി. ബിനുകുമാർ, സണ്ണി എം.കപിക്കാട്, അഹമ്മദ് കബീർ എം.എൽ.എ, കുട്ടി അഹമ്മദ് കുട്ടി, നീലലോഹിതദാസ്, പി.ആർ. ദേവദാസ്, അബ്​ദുൽ അസീസ് മൗലവി, മൂവാറ്റുപു​ഴ അഷ്​റഫ്​ മൗലവി, എസ്​.എൻ. പുരം നിസാർ, പ്രഫ. ഇ. അബ്​ദുൽറഷീദ്​ എന്നിവർ സംസാരിച്ചു. 

മുഖ്യമന്ത്രി ഭരണഘടന വായിക്കണം–സ​​ണ്ണി എം.​​ക​​പി​​ക്കാ​​ട്
തി​​രു​​വ​​ന​​ന്ത​​പു​​രം: മു​​ഖ്യ​​മ​​ന്ത്രി ഭ​​ര​​ണ​​ഘ​​ട​​ന വാ​​യി​​ക്ക​​ണ​​മെ​​ന്ന് ദ​​ലി​​ത് ചി​​ന്ത​​ക​​ൻ സ​​ണ്ണി എം. ​​ക​​പി​​ക്കാ​​ട്. ക​​മ്യൂ​​ണി​​സ്​​​റ്റ്​ മാ​​നി​​ഫെ​​സ്​​​റ്റോ അ​​നു​​സ​​രി​​ച്ച​​ല്ല ഭ​​ര​​ണം ന​​ട​​ത്തേ​​ണ്ട​​ത്. ഭ​​ര​​ണ​​ഘ​​ട​​ന പ്ര​​കാ​​രം ഏ​​തെ​​ങ്കി​​ലും ജ​​ന​​വി​​ഭാ​​ഗം സാ​​മൂ​​ഹി​​ക​​മാ​​യി പി​​ന്നാ​​ക്കം നി​​ൽ​​ക്കു​​ക​​യാ​​ണെ​​ന്ന്​ ബോ​​ധ്യ​​പ്പെ​​ട്ടാ​​ൽ മാ​​ത്ര​​മേ സം​​വ​​ര​​ണം ന​​ൽ​​കാ​​നാ​​വൂ. സ​​വ​​ർ​​ണ​​ർ സാ​​മൂ​​ഹി​​ക​​മാ​​യി ആ​​ക്ര​​മി​​ക്ക​​പ്പെ​​ടു​​ന്നി​​ല്ല. നീ​​തി ല​​ഭി​​ക്കാ​​ത്ത​​വ​​ർ​​ക്ക് നീ​​തി ഉ​​റ​​പ്പാ​​ക്കാ​​നു​​ള്ള സം​​വി​​ധാ​​ന​​മാ​​ണ് സംവരണം. ഒ​​ന്ന​​ര നൂ​​റ്റാ​​ണ്ട് ന​​ട​​ത്തി​​യ പോ​​രാ​​ട്ട​​ങ്ങ​​ൾ​​ക്കൊ​​ടു​​വി​​ൽ ല​​ഭി​​ച്ച അ​​വ​​കാ​​ശ​​മാ​​ണി​​തെ​​ന്ന് മു​​ഖ്യ​​മ​​ന്ത്രി തി​​രി​​ച്ച​​റി​​യ​​ണ​​മെ​​ന്നും സ​​ണ്ണി പ​​റ​​ഞ്ഞു. 


 
Tags:    
News Summary - strike against LDF Govt new reservation policy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.