കൂറ്റനാട് (പാലക്കാട്): സ്കൂള്‍ വിദ്യാർഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ ഒരു വിദ്യാർഥിക്ക് കത്തിക്കുത്തേറ്റു. സംഭവത്തില്‍ മൂന്ന് വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൂറ്റനാട് മല റോഡിൽ ശനിയാഴ്ച വൈകീട്ടാണ് സംഭവം.
തൃത്താല ഗവ. കോളജിന് സമീപത്തുവെച്ചാണ് സ്കൂൾ വിദ്യാർഥികൾ ഏറ്റുമുട്ടിയത്. മേഴത്തൂര്‍, കുമരനെല്ലൂര്‍ സ്കൂളുകളിലെ കുട്ടികള്‍ തമ്മിലായിരുന്നു സംഘർഷം. നേരത്തെ സോഷ്യല്‍ മീഡിയയില്‍ പരസ്പരം കളിയാക്കി റീല്‍സ് ഇട്ടതിനെ ചൊല്ലി ഇരുകൂട്ടരും തമ്മില്‍ കശപിശ നടന്നിരുന്നു. അതിലെ വിരോധം പരിഹരിക്കുന്നതിനായി നടന്ന ചര്‍ച്ചക്കിടെയാണ് വീണ്ടും സംഘര്‍ഷമുണ്ടായത്.
സംഘർഷത്തിനിടെ ഒരു വിദ്യാർഥിയുടെ വയറ്റിൽ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. കുത്തേറ്റ സൗത്ത് തൃത്താല സ്വദേശി ബാസിതിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രശ്നം പരിഹരിക്കാൻ വേണ്ടിയാണ് വിളിച്ചുവരുത്തിയതെന്നും കുമരനെല്ലൂരിലെ വിദ്യാർഥി കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നുവെന്നുമാണ് പരിക്കേറ്റ വിദ്യാർഥി ചാലിശ്ശേരി പൊലീസിനോട് പറഞ്ഞത്. സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ ഉൾപ്പെടെ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ മൂന്ന് വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തതായി സ്പെഷല്‍ ബ്രാഞ്ച് ഓഫിസര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.