ബി​േൻറായുടെ ആത്മഹത്യ: സ്​കൂൾ അധികൃതരുടെ മാനസിക പീഡനം മൂലം -പിതാവ്

കോട്ടയം: പാമ്പാടി ക്രോസ്​റോഡ്സ്​ സ്​കൂൾ ഒമ്പതാം ക്ലാസ്​ വിദ്യാർഥി ബി​േൻറായുടെ ആത്മഹത്യക്ക്​ കാരണം സ്​കൂൾ അധികൃതരുടെ മാനസികപീഡനമാണെന്ന്​ പിതാവ്​ ഇൗപ്പൻ വർഗീസ്​ ആരോപിച്ചു. വീട്ടിലെത്തിയ മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടാം ടേമിൽ രണ്ടുവിഷയത്തിന്​ തോറ്റിരുന്നു. ഇതിനാൽ പത്താംക്ലാസിലേക്ക്​ സ്ഥാനക്കയറ്റം നൽകാൻ  കഴിയില്ലെന്നും ടി.സി വാങ്ങി പോകാനും സ്​കൂൾ അധികൃതർ നിദേശിച്ചിരുന്നു. ഇതിനൊപ്പം പത്താംക്ലാസിലേക്കായി നൽകിയ പുസ്​തകങ്ങൾ തിരികെ വാങ്ങുകയും ചെയ്​തു. ഇതേതുടർന്നുണ്ടായ മനോവിഷമം മൂലമാണ്​ ബ​ി​േൻറാ ആത്​മഹത്യ ചെയ്​തതെന്നും അദ്ദേഹം പറഞ്ഞു. വാഴൂർ 14ാം മൈൽ പൊടിപാറയിൽ ഈപ്പൻ വർഗീസി​​​​െൻറ മകൻ ബി​​േൻറായെ​ (14) ശനിയാഴ്​ചയാണ്​ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്​. 

പത്താംക്ലാസിൽ നൂറുശതമാനം വിജയത്തിനായി ചില വിഷയങ്ങളിൽ മാർക്ക്​ കുറഞ്ഞ ബി​േൻറാ ഉൾപ്പെടെയുള്ളവരോട്​ ടി.സി വാങ്ങി പോകാൻ സ്​കൂൾ അധികൃതർ നിർദേശിച്ചതായും പറയപ്പെടുന്നു. ബി​േൻറായുടെ മരണത്തിന്​ ഉത്തരവാദികളായവർക്കെതിരെ നടപടി വേണമെന്നാണ്​ എസ്​.എഫ്​.​െഎ അടക്കമുള്ള വിദ്യാർഥി സംഘടനകളുടെ ആവശ്യം. ഇൗആവശ്യമുന്നയിച്ച്​ എസ്​.എഫ്​.​െഎ കോട്ടയം ജില്ല കമ്മിറ്റി നേതൃത്വത്തിൽ സ്​കൂളിലേക്ക്​ നടത്തിയ പ്രതിഷേധ മാർച്ച്​ അക്രമാസക്തമായിരുന്നു. സ്​കൂൾ അടിച്ചുതകർത്ത സംഭവത്തിൽ കണ്ടാലറിയാവുന്ന 200പേർക്കെതി​െര പൊലീസ്​ കേസെടുത്തിട്ടുണ്ട്​. സ്​കൂൾ പ്രിൻസിപ്പലി​​​​െൻറ വീട്ടിലേക്ക്​ മാർച്ച്​ നടത്തിയ യൂത്ത്​ കോൺഗ്രസ്​ റീത്ത്​ വെച്ചും പ്രതിഷേധിച്ചിരുന്നു.

ശിശുക്ഷേമ സമിതി അന്വേഷണം ആരംഭിച്ചു
പാമ്പാടി ക്രോസ്​ റോഡ്​സ്​ പബ്ലിക്​ സ്​കൂൾ ഒമ്പതാം ക്ലാസ്​ വിദ്യാർഥി ബി​േൻറാ ആത്മഹത്യ ചെയ്​ത സംഭവത്തിൽ ജില്ല ശിശുക്ഷേമ സമിതി അന്വേഷണം ആരംഭിച്ചു. പ്രാഥമിക അന്വേഷണം നടത്തിയ റിപ്പോർട്ട്​ സമർപ്പിക്കാൻ ചൈൽ‌ഡ് പ്രൊട്ടക്​ഷൻ യൂനിറ്റിനും പൊലീസിനും സമിതി നിർദേശം നൽകി. ബുധനാഴ്​ച ചേരുന്ന ചൈൽഡ് വെൽഫെയ‌ർ കമ്മിറ്റി വിഷയം ചർച്ച ചെയ്യും.മാധ്യമവാർത്തകളെത്തുടർന്നാണ്​ കമ്മിറ്റി വിഷയത്തിൽ പ്രശ്‌നത്തിൽ ഇടപെട്ടത്.

പ്രാഥമിക അന്വേഷണ റിപ്പോർട്ട്​ ചൊവ്വാഴ്​ച വൈകീട്ട് അഞ്ചിനകം സമർപ്പിക്കാനാണ് ജില്ല ചൈൽഡ് പ്രൊട്ടക്​ഷൻ യൂനിറ്റിന് നൽകിയ നിർദേശം. പൊലീസ് ഇതുവരെ നടത്തിയ അന്വേഷണത്തി​​​​െൻറ വിശദ റിപ്പോർട്ടും സമർപ്പിക്കണം. കുട്ടിയുടെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും സഹപാഠികളുടെയും മൊഴിയുമെടുക്കും. ഇതിനിടെ, ആത്മഹത്യ ചെയ്‌ത വീട്ടിൽ പള്ളിക്കത്തോട് പൊലീസ്​ പരിശോധന നടത്തി. വിരലടയാള വിദഗ്ധരും സയൻറിഫിക് സംഘവും ഒപ്പമുണ്ടായിരുന്നു.

എസ്.എഫ്.ഐ ജില്ല നേതാക്കളടക്കം എട്ട് പേരെ അറസ് റ്റു ചെയ്തു
പാമ്പാടി ക്രോസ് റോഡ്സ് ഹയര്‍ സെക്കണ്ടറി സ്കൂളിലേക്ക് എസ്.എഫ്.ഐ നടത്തിയ മാർച്ചിനിടെ നടന്ന അക്രമത്തിൽ എസ്.എഫ്.ഐ ജില്ല നേതാക്കളടക്കം എട്ട് പേരെ അറസ് റ്റു ചെയ്തു.എസ്.എഫ്.ഐ ജില്ല സെക്രട്ടറി അയ്മനം കാട്ടുപ്പാടത് ചിറയില്‍ റിജേഷ് കെ. ബാബു(25), പുതുപ്പള്ളി ഏരിയ സെക്രട്ടറി പനച്ചിക്കാട് പൂവന്തുരുത്ത് പുത്തന്‍പറമ്പില്‍ മനു പി. മോഹന്‍(24), പുതുപ്പള്ളി ഏരിയ പ്രസിഡൻറ് പുതുപ്പള്ളി നാരകതോട്  വാലിയില്‍ ജിനു ജോണ്‍ (24), ജില്ല ജോയിൻറ് സെക്രട്ടറിമാരായ വെള്ളിലപ്പള്ളി എഴാച്ചേരി തെരുന്താനത് എം.ആർ. വിഷ്ണു (23), വെള്ളൂര്‍  പാരമാട്ടം  പൊടിമറ്റത്തില്‍ പി.എസ്. ശ്രീജിത്ത്‌ (24), ജില്ല കമ്മറ്റിയംഗങ്ങളായ മീനടം പാറക്കല്‍ സജിത്ത് സാബു (23), ഈരാറ്റുപേട്ട മറ്റക്കാട്‌ പുളിക്കചാലില്‍ പി.എ. ഷെമീര്‍(23), പുഞ്ഞാര്‍ ഏരിയ വൈസ് പ്രസിഡൻറ് തീക്കോയി വളവനാര്‍കുഴി കൊട്ടുകാപ്പള്ളി റെജിത് കെ. മോഹന്‍(22) എന്നിവരാണ് അറസ് റ്റിലായത്.

പ്രതികളെ 16വരെ കോടതി റിമാൻഡു ചെയ്തു. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ബിന്റ്റോ ഈപ്പന്‍ ആത്മഹത്യ ചെയ്തത് സ്കൂൾ അധികൃതരുടെ തെറ്റായ സമീപനം മൂലമാണെന്നു ആരോപിച്ച് ഞായറാഴ്ച നടത്തിയ സമരമാണ് സ്കൂൾ അടിച്ചുതകർക്കലിൽ കലാശിച്ചത്. സ്കൂളിനു നാശനഷ്ടമുണ്ടായതിനും തടയാൻ ശ്രമിച്ച എരുമേലി പോലീസ് സ് റ്റേഷന്‍ സി.പി.ഒ ജ്യോതിഷിന് പരിക്കേറ്റതിനുമാണ് കേസ്.

Tags:    
News Summary - Student Committed Suicide for denying class promotion - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.