മുക്കം: ഇരുവഴിഞ്ഞിപ്പുഴയിൽ മുക്കം കടവ് പാലത്തിനു സമീപം ഞായറാഴ്ച ഒഴുക്കില്‍പെട്ട് ചികിത്സയിലിരുന്ന വിദ്യാര്‍ഥി മരിച്ചു. പൂനൂര് കാന്തപുരം മങ്ങാട് ദാറുല്‍ അമാന്‍ ദഅ്വ കോളജ് പ്ലസ്ടു വിദ്യാര്‍ഥി പാലക്കാട് കുമരംപുത്തൂര്‍ കുളര്‍മുണ്ട സ്വദേശി തൊട്ടിപ്പറമ്പന്‍ മുഹമ്മദ് മിദ്ലാജ് (17) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് നാലോടെ ഇരുവഴിഞ്ഞിപ്പുഴയില്‍ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ മിദ്ലാജ് ഒഴുക്കില്‍പെടുകയായിരുന്നു.
കൂട്ടുകാര്‍ ബഹളംവെച്ചതോടെ ഓടിക്കൂടിയ നാട്ടുകാരും മുക്കം അഗ്നിരക്ഷാസേനയും ചേര്‍ന്ന് രക്ഷപ്പെടുത്തി പ്രാഥമിക ചികിത്സ നല്‍കിയശേഷം ഉടന്‍ മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലെത്തിച്ചു. രാത്രിയോടെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും തിങ്കളാഴ്ച പുലര്‍ച്ചയോടെ മരിച്ചു.
മണ്ണാര്‍ക്കാട് നൊട്ടമ്മല് മസ്ജിദ് നൂര്‍ ജുമാ മസ്ജിദ് ഖത്തീബ് ടി.പി. മുജീബ് റഹ്മാന് അഹ്സനിയുടെ മകനാണ്. മാതാവ്: അസ്മാബി. സഹോദരങ്ങള്‍: മിൻഹ ഫാത്തിമ, മുഹമ്മദ് അജ്ലാൻ, ഫഹ്മ ഫാത്തിമ. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടത്തിനുശേഷം നാട്ടിലെത്തിച്ച മൃതദേഹം കുമരംപുത്തൂര്‍ എടേരം റഹ്മാനിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.