വീട്ടിലെ ശുചിമുറിയിൽ നിന്ന് ഷോക്കേറ്റു; പട്ടാമ്പിയിൽ വിദ്യാർഥിക്ക് ദാരുണാന്ത്യം

ജാസിം റിയാസ്

വീട്ടിലെ ശുചിമുറിയിൽ നിന്ന് ഷോക്കേറ്റു; പട്ടാമ്പിയിൽ വിദ്യാർഥിക്ക് ദാരുണാന്ത്യം

പട്ടാമ്പി: വീട്ടിലെ ശുചിമുറിയിൽ നിന്നും ഷോക്കേറ്റ് വിദ്യാർഥി മരിച്ചു. ഞാങ്ങാട്ടിരി വി.ഐ.പി സ്ട്രീറ്റിൽ താമസിക്കുന്ന പിണ്ണാക്കും പറമ്പിൽ റിയാസിന്റെ മകൻ ജാസിം റിയാസ് (15) ആണ് മരിച്ചത്.

മാതാവിനൊപ്പം പട്ടാമ്പി കോളേജ് സമീപത്ത് ആയിരുന്നു താമസം.  വീട്ടിലെ ശുചിമുറിയിലെ സ്വിച്ചിൽ നിന്നാണ് ഷോക്കേറ്റതെന്നാണ് ലഭിക്കുന്ന വിവരം. ആദ്യം പട്ടാമ്പി സ്വകാര്യ ഹോസ്പിറ്റലിലും തുടർന്ന് വാണിയംകുളം പി.കെ.ദാസ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റിയാസ്-ഷാഹിദ ദമ്പതികളുടെ ഏക മകൻ ആണ് ജാസിം. ഓങ്ങല്ലൂർ മൗണ്ട് ഹിറ ഇംഗ്ലീഷ് സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയാണ്. 

Tags:    
News Summary - Student dies of electric shock

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.