തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിെൻറ പുലിമുട്ടിൽ തട്ടി തിരമാല കൾക്ക് ഗതിമാറ്റം സംഭവിക്കുന്നുണ്ടെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ.
വിഷയ ത്തിൽ പ്രതിഭാസം വിശദമായി പഠിക്കാൻ സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച് സ്റ്റേഷനെ (സി. ഡബ്ല്യു.പി.ആർ.എസ്) ചുമതലപ്പെടുത്തിയതായും നിയമസഭയിൽ അനിൽ അക്കര എം.എൽ.എയുടെ ചോ ദ്യത്തിന് മന്ത്രി മറുപടി നൽകി. ഭൗതിക മാതൃക പഠനത്തിലൂടെ (ഫിസിക്കൽ മോഡൽ സ്റ്റഡി) യ ാണ് പ്രതിഭാസം പഠിക്കുക. ഇതിലൂടെ തീരദേശവാസികളുടെ ആശങ്കകൾ ദൂരീകരിക്കും.
തിരമാലകളുെട ഗതിമാറ്റം മൂലം വിഴിഞ്ഞം മീൻപിടിത്ത ഹാർബറിൽ അപകടങ്ങൾ വർധിക്കുന്നത് ശ്രദ്ധയിൽെപട്ടിട്ടുണ്ടെന്നും മന്ത്രി മറുപടി നൽകി. തന്മൂലം വിഴിഞ്ഞം മീൻപിടിത്ത ഹാർബറിനകത്ത് ചെറിയ തോതിൽ തിരയിളക്കം അനുഭവപ്പെടുന്നു. എന്നാൽ, ഇതുവരെ വലിയ അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അവർ വ്യക്തമാക്കി.
നിർമാണം നടക്കുന്ന േവളയിൽ ഉണ്ടായ അപകടങ്ങളെക്കുറിച്ച് എൽ ആൻഡ് ടി ഇൻഫ്രാസ്ട്രക്ചർ എൻജിനീയറിങ് ലിമിറ്റഡ് മുഖാന്തരം നടത്തിയ പഠനത്തിൽ ഇൗ പ്രതിഭാസം തുറമുഖനിർമാണം മൂലമല്ലെന്ന് റിപ്പോർട്ട് ലഭിച്ചിരുന്നു. എങ്കിലും പുതിയ പഠനം നടത്താൻ നടപടി സ്വീകരിച്ചുവരുകയാണെന്നും മന്ത്രി പറഞ്ഞു.
നേരത്തേ, വിഴിഞ്ഞം ഹാർബറിലെ മരണക്കെണി എന്ന തലക്കെട്ടിൽ പ്രദേശത്തെ തിരമാലകളുടെ ഗതിമാറിയതും കടലും തീരവും നേരിടുന്ന ഗുരുതരപ്രശ്നങ്ങളും സംബന്ധിച്ച് ‘മാധ്യമം’ റിേപ്പാർട്ട് ചെയ്തിരുന്നു. 1965 ൽ പ്രവർത്തനക്ഷമമായ വിഴിഞ്ഞം ഹാർബർ അടുത്തകാലം വരെ തീർത്തും ശാന്തവും സുരക്ഷിതവുമായ പ്രദേശമായിരുന്നു. എന്നാൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിെൻറ നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചത് മുതൽ ഹാർബറിനകത്തും കവാടത്തിലും നിരവധി അപകടങ്ങൾ നടന്നതായി മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാട്ടിയിരുന്നു.
വടക്കുപടിഞ്ഞാറ് നിന്ന് തെക്കുകിഴക്കോട്ട് ചായുന്ന വിധമായിരുന്നു തിരമാലയുടെ സ്വാഭാവികഗതി. മുല്ലൂർ ബീച്ചിൽ ചെന്നുചേരേണ്ട തിരമാലകൾ തുറമുഖത്തിനായി നിർമിച്ച പുലിമുട്ടിൽ ചെന്നടിക്കുകയും തിരിച്ചടിച്ച് 500 മീറ്റർ ഇപ്പുറമുള്ള ഹാർബറിൽ അടിച്ചുകയറുകയും ചെയ്യുന്നു. ഇത് മൂലം ഹാർബർ കവാടത്തിൽ മണലടിഞ്ഞുകൂടുകയും വള്ളങ്ങൾ മറിയുകയും പതിവായി.
അപകടത്തിൽ ഗുരുതര പരിക്കേറ്റ നിരവധി മത്സ്യത്തൊഴിലാളികൾ തൊഴിെലടുക്കാൻ കഴിയാത്ത അവസ്ഥയിലാണ്. പഠനത്തെ സ്വാഗതം ചെയ്യുന്നതായി കടൽ പരിസ്ഥിതി പ്രവർത്തകനായ ഡോ. ജോൺസൺ ജാമെൻറ് വ്യക്തമാക്കി. എന്നാൽ, മത്സ്യത്തൊഴിലാളികളുടെ കണ്ണിൽ പൊടിയിടാനാകരുത് പ്രഖ്യാപനമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.