കൊച്ചി: പി.ഡി.പി സംസ്ഥാന വൈസ് ചെയർമാൻ സുബൈർ സബാഹി (48) നിര്യാതനായി. ഹൃദയാഘാതത്തെതുടർന്ന് രണ്ടുദിവസമായി കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്നു. കോട്ടയം വൈക്കം തലയോലപ്പറമ്പ് കരിപ്പാടം കണ്ണംതറയിൽ പരേതനായ മുഹമ്മദാലി മൗലവിയുടെയും ഖദീജയുെടയും മകനാണ്. വെങ്ങോല കുന്നേൽ മുഹമ്മദിെൻറ മകൾ ഐഷയാണ് ഭാര്യ. മക്കൾ: സാജിദ, അസ്ലം. മരുമകൻ: ജാബിർ. സഹോദരങ്ങൾ: അബ്ദുൽ ഷുക്കൂർ, ഷെമീർ ഇസ്ലാഹി, ബീമാ ബീവി, അബ്ദുൽ സത്താർ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് കരിപ്പാടം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ് സുബൈർ സബാഹി പി.ഡി.പിയിൽ എത്തുന്നത്. ഹസനിയ അറബിക് കോളജിൽ അബ്ദുന്നാസിർ മഅ്ദനിയുടെ ജൂനിയറായിരുന്നു. പാർട്ടി രൂപവത്കരണം മുതൽ നേതൃനിരയിലുണ്ടായിരുന്നു. എറണാകുളം, കോട്ടയം ജില്ലകളുടെ സെക്രട്ടറി, പ്രസിഡൻറ് സ്ഥാനങ്ങൾ വഹിച്ചശേഷമാണ് സംസ്ഥാന സമിതിയിലേക്ക് പോകുന്നത്.
മഅ്ദനിക്കുള്ള നീതി നിഷേധത്തിെനതിരായ ജനകീയ പ്രതിഷേധങ്ങളിലെല്ലാം അദ്ദേഹം സജീവ സാന്നിധ്യമായി. പാർട്ടിയുടെ സാമൂഹിക, സന്നദ്ധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്നത് സുബൈർ സബാഹിയായിരുന്നു. റോഹിങ്ക്യൻ അഭയാർഥികൾക്ക് വസ്ത്രം ഉൾപ്പെടെ സഹായങ്ങൾ ലഭ്യമാക്കാനുള്ള കാമ്പയിെൻറ ഭാഗമായുള്ള പ്രവർത്തനങ്ങൾക്കൊടുവിലാണ് അദ്ദേഹത്തിെൻറ വിയോഗം. 30 ടണ്ണോളം വസ്ത്രം ശേഖരിച്ച് കൊച്ചിയിലെത്തിച്ച് ഡൽഹി, ഹരിയാന, ബംഗാൾ, ജമ്മു, ബിഹാർ എന്നിവിടങ്ങളിൽ എത്തിക്കാൻ അക്ഷീണം പ്രയത്നിച്ചിരുന്നു. സബാഹിയുടെ നിര്യാണത്തിൽ പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി അനുശോചിച്ചു. വിശ്വസ്തനായ പൊതുപ്രവർത്തകനായിരുന്നു സുബൈർ സബാഹി എന്ന് മഅ്ദനി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.