വിരമിച്ച സര്‍ക്കാര്‍ ജീവനക്കാര്‍  ആധാരമെഴുതിയാല്‍ പെന്‍ഷന്‍  റദ്ദാക്കും –മന്ത്രി 

ആലപ്പുഴ: വിരമിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ ആധാരമെഴുത്ത് ജോലിയില്‍ ഏര്‍പ്പെട്ടാല്‍ അവരുടെ പെന്‍ഷന്‍ റദ്ദാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജി. സുധാകരന്‍. അഭിഭാഷകരെ ആധാരമെഴുതാന്‍ അനുവദിക്കില്ളെന്നും ആധാരമെഴുത്തുകാരുടെ തൊഴില്‍ നഷ്ടപ്പെടുന്ന ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കില്ളെന്നും മന്ത്രി വ്യക്തമാക്കി. ആധാരം എഴുത്തുകാരുടെ സംസ്ഥാന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എഴുത്ത് ഫീസ് വര്‍ധിപ്പിക്കുന്ന കാര്യം സര്‍ക്കാര്‍ ചര്‍ച്ച ചെയ്യും. ക്ഷേമനിധി ബോര്‍ഡില്‍ ആധാരമെഴുത്തുകാരുടെ പ്രാതിനിധ്യവും പരിഗണിക്കും. നോട്ട് അസാധുവാക്കല്‍മൂലം ആധാരം രജിസ്റ്റര്‍ ചെയ്യുന്നത് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. രജിസ്ട്രേഷന്‍ വകുപ്പിന് 72 കോടി രൂപയുടെ വരുമാനനഷ്ടമാണ് ഇതുവഴി ഉണ്ടായത്. സംസ്ഥാനത്തെ മുഴുവന്‍ സബ്രജിസ്ട്രാര്‍ ഓഫിസുകളിലേക്കും ഇ-പേമെന്‍റ് സംവിധാനം വ്യാപിപ്പിക്കും. പുതിയ കെട്ടിടങ്ങള്‍ അടക്കം നിര്‍മിച്ച് സബ്രജിസ്ട്രാര്‍ ഓഫിസുകള്‍ നവീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഓള്‍ കേരള ഡോക്യുമെന്‍റ് റൈറ്റേഴ്സ് ആന്‍ഡ് സ്ക്രൈബേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് കെ.ജി. ഇന്ദുകലാധരന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ. രാജേന്ദ്രന്‍പിള്ള റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ട്രഷറര്‍ എം.കെ. അനില്‍കുമാര്‍ സാമ്പത്തിക അവലോകനം നടത്തി. സംഘടന ഇന്ന്, ഇന്നലെ, നാളെ എന്ന വിഷയത്തില്‍ മുന്‍ സംസ്ഥാന പ്രസിഡന്‍റ് ഒ.എം. ദിനകരന്‍ സംസാരിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ പി.ടി. ജോണ്‍ പെരുമ്പള്ളില്‍ പ്രമേയം അവതരിപ്പിച്ചു. എ. താഹകുഞ്ഞ് ഡോക്യുമെന്‍റ് ജേണല്‍ അവലോകനം നടത്തി.  കെ. രാജേന്ദ്രന്‍പിള്ള സ്വാഗതവും പി.കെ. സുഗതന്‍ നന്ദിയും പറഞ്ഞു. 
 

Tags:    
News Summary - sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.