പാലക്കാട്: ആശുപത്രിയിലേക്കുള്ള വഴിമധ്യേ ഉപേക്ഷിച്ചതിനെ തുടർന്ന് സ്കൂൾ വിദ്യാർഥി മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് ചിറ്റൂർ നല്ലേപ്പിള്ളി കൈതക്കുഴിയിലുണ്ടായ അപകടത്തിൽ നല്ലേപ്പിള്ളി കുറുമന്ദാംപള്ളം സുദേവെൻറ മകൻ സുജിത്ത് (12) മരിച്ച സംഭവത്തിലാണ് കമീഷൻ അംഗം പി. മോഹനദാസ് സ്വമേധയാ കേസെടുത്ത് അന്വേഷണത്തിനുത്തരവിട്ടത്.
പാലക്കാട് ജില്ല കലക്ടറും ജില്ല പൊലീസ് മേധാവിയും അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം. പാലക്കാട് ഗവ. െഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. സംഭവത്തിൽ അറസ്റ്റിലായ കാർ ഡ്രൈവർ മലപ്പുറം പുത്തനത്താണി സ്വദേശി പിലാക്കൽ അബ്ദുൽ നാസറിനെ (34) കഴിഞ്ഞദിവസം റിമാൻഡ് ചെയ്തിരുന്നു. ഡ്രൈവറുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര പിഴവാണെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു.
അശ്രദ്ധമായി വാഹനം ഓടിച്ച് അപകടമുണ്ടാകുമ്പോൾ പാലിക്കേണ്ട ബാധ്യതകളുടെ ലംഘനമാണ് നടന്നത്. ഏറ്റവുമടുത്തുള്ള ആശുപത്രിയിലെത്തിക്കേണ്ടത് ഡ്രൈവറുടെ കടമയാണ്. തെൻറ കർത്തവ്യം അയാൾ നിർവഹിക്കാത്തതിനാൽ പൊലിഞ്ഞത് നിർധന കുടുംബത്തിെൻറ പ്രതീക്ഷയാണ്. അപകടത്തിൽപെടുന്നവരെ രക്ഷിക്കാൻ സർക്കാർ ബോധവത്കരണം നടത്തുേമ്പാഴും ഇത്തരം സംഭവങ്ങളുണ്ടാകുന്നത് നിർഭാഗ്യകരമാണെന്നും കമീഷൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.