മൂലമറ്റം: വേനൽ കനത്തതോടെ ഡാമുകളിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നു. വൈദ്യുതി വകുപ്പ് അണക്കെട്ടുകളിൽ ശരാശരി 46 ശതമാനം ജലം മാത്രമാണ് അവശേഷിക്കുന്നത്. ഇതുപയോഗിച്ച് 1901 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനേ കഴിയൂ.
മഴ കുറവായിരുന്നതിനാൽ സംസ്ഥാനത്തെ ആഭ്യന്തര വൈദ്യുതി ഉൽപാദനം കുറച്ചിരുന്നു. പ്രതീക്ഷിച്ചതുപോലെ തുലാവർഷവും വേനൽമഴയും ലഭിച്ചില്ല. സംസ്ഥാനത്തെ ഏറ്റവും വലിയ ജലസംഭരണിയായ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2348.7 അടിയിലെത്തി. ഇത് പൂർണ സംഭരണ ശേഷിയുടെ 45 ശതമാനമാണ്. കഴിഞ്ഞ വർഷം ഇതേദിവസം അണക്കെട്ടിൽ 2344 അടി വെള്ളമാണ് ഉണ്ടായിരുന്നത്. ആഭ്യന്തര വൈദ്യുതി ഉൽപാദനം കുറച്ചതാണ് ജലനിരപ്പ് അധികം താഴാത്തതിന് കാരണം. മഴക്കാലത്തിന് രണ്ടുമാസം കൂടി കാത്തിരിക്കണം. തെരഞ്ഞെടുപ്പ് അടക്കം വരുന്നതിനാൽ വൈദ്യുതി ഉപയോഗം ഇനിയും ഉയരും. കഴിഞ്ഞ രണ്ടാഴ്ചയായി പ്രതിദിന വൈദ്യുതി ഉപയോഗം 100 ദശലക്ഷം യൂനിറ്റിന് മുകളിലാണ്. അവധി ദിനങ്ങളിൽ മാത്രമാണ് 100 ദശലക്ഷത്തിൽ താഴെ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.