തിരുവനന്തപുരം: കടുത്ത വേനലിന് നേരിയ ആശ്വാസമായി കേരളത്തിൽ വേനൽ മഴ എത്തുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മഴ കാത്തിരുന്ന കേരളത്തിന് നാളെ മുതൽ വേനൽ മഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥ അധികൃതർ പറയുന്നത്.
വ്യാഴാഴ്ച 10 ജില്ലകളിലും മറ്റന്നാൾ 12 ജില്ലകളിലുമാണ് കേരളത്തിൽ മഴ പെയ്യാൻ സാധ്യതയുള്ളത്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് നിലവിൽ സാധ്യത. മറ്റന്നാൾ ഈ ജില്ലകൾക്കൊപ്പം കോട്ടയത്തും ആലപ്പുഴയിലും മഴക്ക് സാധ്യതയുണ്ട്.
വേനൽ മഴ നാളെയോടെ എത്തുമെങ്കിലും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഴ ലഭിക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണ് അധികൃതർ നൽകുന്ന സൂചന. പെട്ടെന്നുണ്ടാകുന്ന മഴ നിരവധി രോഗങ്ങൾക്ക് കാരണമാകും. അതിനാൽതന്നെ ആദ്യത്തെ വേനൽമഴ നനയാതിരിക്കണമെന്ന് ആരോഗ്യരംഗത്തുള്ളവർ നൽകുന്ന മുന്നറിയിപ്പ്.
ഇതിനിടെ, സംസ്ഥാനത്തെ ചൂട് 40 ഡിഗ്രിയോടടുക്കുന്നു. കഴിഞ്ഞ ശനിയാഴ്ച ഈ സീസണിലെ ഏറ്റവും ഉയർന്ന ചൂട് കൊല്ലം ജില്ലയിലെ പുനലൂരിൽ രേഖപ്പെടുത്തി -39.6 ഡിഗ്രി സെൽഷ്യസ്. വേനൽമഴ കനിഞ്ഞില്ലെങ്കിൽ ഈ മാസം തന്നെ ചൂട് 40 ഡിഗ്രി സെൽഷ്യസ് കടക്കുമെന്ന് സംസ്ഥാന കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.