തിരുവനന്തപുരം: യു.എ.ഇ, ഒമാൻ രാജ്യങ്ങളിൽ പ്രളയം മൂലം നിരവധി പേർ മരിച്ചത് അതിദുഃഖകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയക്കെടുതിയിൽനിന്ന് ഒരുമിച്ച് കരകയറിയ സമൂഹം എന്നനിലയിൽ ഇരു രാജ്യങ്ങളിലെയും ജനങ്ങളെ കേരള സർക്കാറിന്റെ മാനസിക പിന്തുണ അറിയിക്കുന്നു.
മഴ കുറഞ്ഞെങ്കിലും പ്രളയം സൃഷ്ടിച്ച നാശനഷ്ടങ്ങളിൽനിന്ന് കരകയറാൻ സമയമെടുക്കും. ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുന്നതിനോടൊപ്പം പ്രവാസികളും കുടുംബാംഗങ്ങളും സുരക്ഷിതമായി അവിടത്തെ സർക്കാർ നിർദേശങ്ങൾ പാലിച്ച് ഈ പ്രതിസന്ധിഘട്ടം തരണം ചെയ്യണമെന്ന് അഭ്യർഥിക്കുന്നതായി പിണറായി വാർത്തക്കുറിപ്പിൽ അറിയിച്ചു.
പ്രയാസമനുഭവിക്കുന്ന ഇന്ത്യക്കാർക്ക് ആവശ്യമായ സഹായ സഹകരണങ്ങൾ ഉറപ്പാക്കാൻ വിദേശകാര്യ വകുപ്പ് സംവിധാനം ഏർപ്പെടുത്തണം. രക്ഷാ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന പ്രവാസി മലയാളി സഹോദരങ്ങളെ അഭിവാദ്യം ചെയ്യുന്നതായും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെയും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.