ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രഫസര്‍ തസ്തികയിലെ നിയമനം ശരിവെച്ചുകൊണ്ടുള്ള കേരള ഹൈകോടതി വിധി ഒരു പരിധിവരെ തെറ്റാണെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ഹൈകോടതി വിധിക്കെതിരെ യു.ജി.സിയും നിയമന പട്ടികയിലുണ്ടായിരുന്ന ജോസഫ് സ്കറിയയും നല്കിയ ഹരജികളിലെ സുപ്രീംകോടതി വിധിയെ ആശ്രയിച്ചിരിക്കും നിയമനത്തിലെ അന്തിമ തീരുമാനമെന്നും ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, കെ.വി. വിശ്വനാഥ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിലുള്ള നിയമനം മരവിപ്പിക്കണമെന്ന് യു.ജി.സിക്ക് വേണ്ടി ഹാജരായ അഡീഷനൽ സോളിസിസ്റ്റർ ജനറൽ കെ.എം. നടരാജ് സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടപ്പോൾ വിധിയുടെ അടിസ്ഥാനത്തിൽ പ്രിയ അസോസിയേറ്റ് പ്രഫസറായി ജോലിയില്‍ പ്രവേശിച്ചുവെന്ന് അഭിഭാഷൻ അറിയിച്ചു. അപ്പോഴാണ് സുപ്രീംകോടതിയുടെ അന്തിമ വിധിക്ക് വിധേയമായിരിക്കും പ്രിയയുടെ നിയമനമെന്ന് ബെഞ്ച് വ്യക്തമാക്കിയത്. ഹരജികൾക്ക് മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ പ്രിയ വര്‍ഗീസിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.