മലപ്പുറം: കരാട്ടേയുടെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡനത്തിനിരയാക്കിയ കേസിൽ പ്രതിയായ കരാട്ടേ പരിശീലകൻ വാഴക്കാട് ഊർക്കടവ് സ്വദേശി സിദ്ദീഖ് അലിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. കേസിന്‍റെ സ്വഭാവവും ഗൗരവവും പരിഗണിച്ച് സുപ്രീംകോടതി തള്ളുകയായിരുന്നു. പരാതി നൽകിയവർക്കായി മുതിർന്ന അഭിഭാഷക അഡ്വ. റബേക്ക ജോൺ കോടതിയിൽ ഹാജരായി.
കഴിഞ്ഞ ഫെബ്രുവരി 19ന് ചാലിയാർ പുഴയിലെ മുട്ടുങ്ങൽകടവിൽ 17കാരി ദുരൂഹസാഹചര്യത്തിൽ മരിച്ചതോടെയാണ് ഈ വിഷയം പുറംലോകമറിയുന്നത്. തുടർന്ന് നിരവധി പെൺകുട്ടികൾ പ്രതിക്കെതിരെ പരാതിയുമായി രംഗത്തെത്തുകയും ആറു കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. ഇതിനുശേഷം ജില്ല കലക്ടർ പ്രതിക്കെതിരെ കാപ്പ ചുമത്തുകയും ചെയ്തു.
17കാരിയുടെ മരണം കൊലപാതകമാണെന്നു തന്നെയാണ് വിശ്വസിക്കുന്നതെന്നും സി.ബി.ഐ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിക്കടക്കം പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.