തൃശൂർ: ഞാൻ വന്നത് എം.പിയാകാനാനെന്നും, അഞ്ച് വകുപ്പുമന്ത്രിമാരെ ചൊൽപ്പടിക്ക് വേണമെന്ന് മോദിയോട് ആവശ്യപ്പെട്ടുവെന്നും തൃശൂരിലെ എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപി. ഒരു മന്ത്രിയേക്കാൾ മികച്ച രീതിയിൽ ജോലി ചെയ്യാനുള്ള സാഹചര്യം എന്റെ പാർട്ടിയിൽ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഞാൻ ചെയ്യുന്ന ചില പ്രവർത്തനങ്ങൾ ഉണ്ട്. അത് തുടർന്ന് കൊണ്ടുപോകണം. അതിന് സിനിമ ചെയ്യണം, പണം വേണം. നിയമസഭാ തെരഞ്ഞെടുപ്പിന് ആറ് മാസം മുമ്പ് വരെയെങ്കിലും എനിക്ക് ഇളവ് തരണമെന്ന് ആഭ്യന്തരമന്ത്രിയോടും പ്രധാനമന്ത്രിയോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
സിനിമ ചെയ്യണം, ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ ചെയ്യാനും സാധിക്കണം. എന്റെ സമ്പാദ്യം എന്റെ തൊഴിലാണ്. പകരം ഞാൻ ആവശ്യപ്പെട്ടിരിക്കുന്നത്, ഒരു മന്ത്രി എന്ന നിലയ്ക്ക് കേരളത്തിൽ എനിക്ക് എന്തൊക്കെ ചെയ്യാൻ ആഗ്രഹിക്കുന്നോ അതിന്റെ 25 ശതമാനമെങ്കിലും സാധ്യമാക്കിത്തരുന്ന അഞ്ച് വകുപ്പ് മന്ത്രിമാരെ ചൊൽപ്പടിക്ക് വിട്ടുതരണമെന്നാവശ്യപ്പെട്ട് കഴിഞ്ഞു. ചൊൽപ്പടി എന്നത് ജനങ്ങളുടെ ചൊൽപ്പടിയാണ്. എന്റെ വോട്ടർമാരുടെ ചൊൽപ്പടിയാണെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂരിനുവേണ്ടി തെരഞ്ഞെടുക്കപ്പെടുന്നയാളാണെന്ന് ഞാൻ വിശ്വസിക്കില്ല. കേരളത്തിനുവേണ്ടി തെരഞ്ഞെടുക്കപ്പെട്ടയാളായിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഇനി ഇത് പറഞ്ഞാൽ ആരുടെയും വോട്ട് കിട്ടില്ലല്ലോയെന്നും സുരേഷ് ഗോപി ചോദിച്ചു. ക്രോസ് വോട്ടിങ് ഉണ്ടായാൽ തിരിച്ചടിയാകില്ലെന്നും സുരേഷ് ഗോപി അവകാശപ്പെട്ടു. ഈശ്വര വിശ്വാസിയാണ് യാതൊരു വ്യാകുലതയും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.