ഗ്രൂപ് യോഗം നടന്നെന്ന് സംശയം; വി.ഡി. സതീശന്‍റെ വസതിയിൽ പരിശോധന

തിരുവനന്തപുരം: വി.ഡി സതീശന്റെ ഔദ്യോഗിക വസതിയായ കന്‍റോണ്‍മെന്റ് ഹൗസില്‍ ഗ്രൂപ്പ് യോഗം നടക്കുന്നു എന്ന സംശയത്തെ തുടർന്ന് മിന്നൽ പരിശോധന നടന്നെന്ന് സൂചന. ഇന്നലെ രാത്രിയാണ് സംഭവം.

പത്തിലേറെ നേതാക്കള്‍ ഇന്നലെ രാത്രി പ്രതിപക്ഷ നേതാവിന്‍റെ വീട്ടിൽ ഒത്തുകൂടിയിരുന്നു. എന്നാല്‍ അവിടെ ഗ്രൂപ് യോഗമല്ല നടന്നത് എന്നാണ് അവിടെ ഉണ്ടായിരുന്ന നേതാക്കള്‍ പറയുന്നത്. അതേ സമയം, ഗ്രൂപ് യോഗത്തിനെതിരേ ഹൈക്കമാന്‍ഡിനു പരാതി നല്‍കാന്‍ ഒരുങ്ങുകയാണു കെ.പി.സി.സി നേതൃത്വമെന്നും റിപ്പോർട്ടുണ്ട്.

കന്‍റോൺമെന്‍റ് ഹൗസിൽ ഗ്രൂപ് യോഗം നടന്നുവെന്നറിഞ്ഞ് കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍, കെ.പി.സി.സി പ്രസിഡന്റിന്റെ സെക്രട്ടറി വിപിന്‍മോഹന്‍ എന്നിവര്‍ അടങ്ങുന്ന സംഘത്തെ പരിശോധന നടത്താനായി അയച്ചുവെന്നാണ് സൂചന. എന്നാൽ ഇവർ ഒരു പരിപാടിക്ക് ക്ഷണിക്കാൻ വന്നതാണെന്നാണ് വി.ഡി. സതീശന്‍റെ പ്രതികരണം.

ഡി.സി.സി പ്രസിഡന്റ് പാലോട് രവി, നെയ്യാറ്റിന്‍കര സനല്‍, വര്‍ക്കല കഹാര്‍, എം.എം.വാഹിദ്, വി.എസ്.ശിവകുമാര്‍, കെ.എസ്.ശബരീനാഥ് തുടങ്ങിയ തിരുവനന്തപുരം ജില്ലയിലെ നേതാക്കളും കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി.ശ്രീകുമാര്‍, യൂജിന്‍ തോമസ് തുടങ്ങിയവരുമാണ് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയില്‍ ഉണ്ടായിരുന്നത്.

ഗ്രൂപ്പ് യോഗമല്ല ചേര്‍ന്നത് ഇന്നലെ നിയമസഭ ഉണ്ടായിരുന്നതിനാല്‍ പ്രതിപക്ഷ നേതാവിനെ പകല്‍ കാണാന്‍ കഴിഞ്ഞിരുന്നില്ല. അതിനാല്‍ അദ്ദേഹത്തിന്റെ സൗകര്യമനുസരിച്ച് കാണാന്‍ എത്തിയതായിരുന്നു എന്ന് നേതാക്കള്‍ പറഞ്ഞു.

Tags:    
News Summary - Suspicion that group meeting took place; Inspection at V.D. Satheesan's residence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.